ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലേറ്: രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ നല്ലളത്ത് കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ടു പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. ചങ്ങംപൊതിപ്പറമ്പ് അരക്കിണർ സ്വദേശികളായ മുഹമ്മദ് ഹാതിം (38), അബ്ദുൽ ജാഫർ (33) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.

ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതികൾ, തൃശൂർ–കണ്ണൂർ സൂപ്പർ ഫാസ്റ്റിനു നേരെയാണ് കല്ലെറിഞ്ഞത്. സംഭവത്തിൽ ഡ്രൈവർ തൃശൂർ മുട്ടിത്തടി സ്വദേശി സിജിക്ക് (48) പരുക്കേറ്റിരുന്നു. ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിനോടനുബന്ധിച്ച് ആകെ 157 കേസുകളും 170 അറസ്റ്റും രേഖപ്പെടുത്തിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചിരുന്നു. 368 പേരെയാണ് കരുതൽ തടങ്കലിൽവെച്ചത്. കണ്ണൂർ സിറ്റിയിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വെച്ചത്. 118 പേരെയാണ് തടങ്കലിൽവെച്ചത്.

Tags:    
News Summary - KSRTC bus stoned on hartal day: Two Popular Front workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.