തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഓർഡിനറി സർവിസുകളിലും 49 രൂപവരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന പാസഞ്ചർ സെസ് തുക ഒഴിവാക്കി. 47.9 കിലോമീറ്റർ വരെയുള്ള ദൂരപരിധിയിലുള്ള സഞ്ചാരത്തിനാണ് സെസ് ഒഴിവാക്കിയത്. സി.എം.ഡിയുടെ ആവശ്യം അനുസരിച്ചാണ് ഇതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. ടിക്കറ്റ് നിരക്ക് കുറക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. ഇക്കാര്യം മാനേജ്മെൻറ് സർക്കാറിനെയും അറിയിച്ചിരുന്നു. ഇതുമൂലമുണ്ടാകുന്ന നഷ്ടം പ്രത്യേക നിരക്കിൽ നടത്തുന്ന മറ്റ് ബോണ്ട് സർവിസുകളിൽ കൂടി പരിഹരിക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ. ഇതിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്. ടിക്കറ്റ് ചാർജ് വർധന നിലവിൽ വന്ന ശേഷം 6.49 കോടി രൂപ സെസ് ഇനത്തിൽ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.