തിരുവനന്തപുരം: മിന്നല്‍ സമരത്തെ തുടർന്ന് ജനം തെരുവിൽ ബന്ദിയായ സംഭവത്തിൽ കെ.എ സ്.ആർ.ടി.സി വകുപ്പുതല നടപടി തുടങ്ങി. 70 ഡ്രൈവര്‍മാര്‍ക്കും 70 കണ്ടക്ടര്‍മാര്‍ക്കുമാണ് ആ ദ്യപടിയായി നോട്ടീസ് നല്‍കുന്നത്. അച്ചടക്ക നടപടി നിയമപരമായും സംഘടനാപരമായും നേരിടാനുള്ള നീക്കത്തിലാണ് യൂനിയനുകൾ. സംഘടന വ്യത്യാസമില്ലാതെ യൂനിറ്റുകളിൽ യോഗങ്ങൾ പുരോഗമിക്കുകയാണ്.
ഇതിനായി കൂട്ടായ്മകളും രൂപവത്കരിച്ചു കഴിഞ്ഞു. സസ്പെന്ഷനിലാകുന്നവര്ക്ക് പിരിവെടുത്ത് മാസ ശമ്പളം നല്‍കാനും കേസ് നടത്തിപ്പിന് ധനസഹായം നല്‍കാനുമാണ് തീരുമാനം. െഎ.എൻ.ടി.യു.സി, എ.െഎ.ടിയു.സി സംഘടനങ്ങൾ പണിമുടക്കിലേക്ക് നീങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. റഫറണ്ടം അടുത്തുവരുന്നതിനാല്‍ തൊഴിലാളികളെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിലാണ് സംഘടനകൾ.
സമാന്തരസര്‍വിസുകള്‍ തടയണമെന്ന് ഡിപ്പോ മേധാവിമാര്‍ക്ക് മാനേജ്മെൻറ് നിര്‍ദേശം നല്‍കാറുണ്ട്. ഇതിനുവേണ്ടി ഇടപെട്ടവർ അറസ്റ്റിലായപ്പോള്‍ അധികൃതർ ഇടപെട്ടില്ലെന്ന് മാത്രമല്ല, നിശ്ശബ്ദരായി എന്ന വികാരമാണ് ജീവനക്കാര്‍ക്ക്. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ ഇടപെടലുണ്ടായിരുന്നെങ്കിൽ മിന്നല്‍ പണിമുടക്കിലേക്ക് കാര്യങ്ങള്‍ എത്തില്ലായിരുന്നെന്നും ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.