തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയ സംഭവവുമാ യി ബന്ധപ്പെട്ട് കലക്ടർ, ഗതാഗത കമീഷണർ, കെ.എസ്.ആർ.ടി.സി സി.എം.ഡി എന്നിവരുടെ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. ഗതാഗതസെക്രട്ടറി ഇൗ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് നൽകാനാണ് മന്ത്രിയുടെ നിർദേശം. ഇൗ റിേപ്പാർട്ടുകളുടെ അടിസ്ഥാനത്തിലാകും വകുപ്പുതല നടപടി. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ.
കുറ്റക്കാർക്കെതിരെ മൂന്നുതരം നടപടികളാണ് കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ശിപാർശ ചെയ്യുന്നത്. അന്തിമ റിപ്പോർട്ടിലും ഇക്കാര്യത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. സസ്പെൻഷൻ അടക്കം വകുപ്പുതല അച്ചടക്കനടപടിയാണ് ശിപാർശയിൽ ഒന്നാമത്തേത്. ഗതാഗതം സ്തംഭിപ്പിച്ചതിനും വഴി തടസ്സപ്പെടുത്തിയതിനുമുള്ള പൊലീസ് നടപടിയാണ് മറ്റൊന്ന്. സമരക്കാരുടെ നടപടി മോട്ടോര്‍വാഹന ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനുള്ള ശിക്ഷാനടപടികളാണ് മൂന്നാമത്തേത്.
ഗ്യാരേജുകളിൽ കിടന്ന ബസുകളടക്കം മറ്റ് വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും മാർഗതടസ്സമുണ്ടാകണം എന്ന ലക്ഷ്യത്തോടെ പൊതുനിരത്തിൽ അപകടകരമായരീതിയിൽ നിർത്തിയിട്ടത് മോേട്ടാർ വാഹനനിയമം സെക്ഷൻ 19 പ്രകാരം ലൈസൻസ് സസ്പെൻഡ് ചെയ്യാവുന്ന കുറ്റമാണെന്ന് ആർ.ടി.ഒയുടെ പ്രാഥമിക റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലൈസന്‍സ് റദ്ദാക്കാൻ നടപടി തുടങ്ങി –മന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചതായി മന്ത്രി എ.െക. ശശീന്ദ്രൻ.
പ്രശ്നങ്ങൾക്ക് തുടക്കമിട്ട സ്വകാര്യ ബസിെൻറ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ഇൗ ബസ് 14 തവണ അമിതവേഗത്തില്‍ ഓടിച്ചതായി കാമറയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ രണ്ട് നടപടികളിലും നിയമാനുസൃതം ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതിെൻറ ഭാഗമായി ആദ്യഘട്ടമെന്നനിലയിലാണ് തിരുവനന്തപുരം ആര്.ടി.ഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഉത്തരവാദികളായ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇത്തരം നടപടികള്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.