kt-jaleel

മന്ത്രി ജലീൽ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: കെ.എം. ഷാജിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ ഖേദം പ്രകടിപ ്പിച്ചു. കോളജി​​െൻറ പടികയറാത്ത ഷാജിക്ക്​ സർവകലാശാല കാര്യങ്ങൾ പറയാൻ എന്തവകാശമെന്ന പരാമർശത്തിലാണ്​ മന്ത്രി ഖേദം അറിയിച്ചത്​.

തിങ്കളാഴ്​ച ശൂന്യവേളയിൽ വിഷയം ഉയർത്തിക്കൊണ്ടുവന്ന കെ.എം. ഷാജി, പ്രീ ഡിഗ്രിക്ക്​ താനും മന്ത്രി ജലീലും ഒരേ കോളജിൽ ഒന്നിച്ചാണ്​ പഠിച്ചതെന്നും തനിക്കെതിരായ പരാമർശം രേഖയിൽനിന്ന്​ നീക്കരുതെന്നും ആവശ്യപ്പെട്ടു.

കോളജിൽ ​പഠിച്ചില്ലെന്നത്​ എം.എൽ.എയായി പ്രവർത്തിക്കുന്നതിലെ കുറവായി കാണേണ്ടെന്ന്​ സ്​പീക്കറും അഭിപ്രായപ്പെട്ടു. തുടർന്നാണ്​ ത​​െൻറ പരാമർശം പിൻവലിക്കുന്നതായും അംഗത്തി​​െൻറ മനഃപ്രയാസത്തിൽ ഖേദിക്കുന്നെന്നും മന്ത്രി ജലീൽ അറിയിച്ചത്​.

Tags:    
News Summary - kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.