തിരുവനന്തപുരം: അക്രമാസക്തമായ സമരം നടത്തി ഗെയിൽ പദ്ധതി മുടക്കാൻ ശ്രമം നടത്തുന്നത് അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നം സമാധാനപരമായി ഒത്തുതീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. 2007ൽ അനുവദിച്ച പദ്ധതി ഇപ്പോഴും തുടങ്ങാനാകാത്തത് സർക്കാറുകളുടെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനോ കർഷകരുടെ ആശങ്ക അകറ്റാനോ നാളിതുവരെ സര്‍ക്കാറിനായിട്ടില്ല.
ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത സർക്കാറുകളുടെ പിടിപ്പുകേട് മതമൗലികവാദികൾ മുതലെടുക്കുകയാണ്. പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളുമായി പങ്കുവെച്ച് അവരെക്കൂടി വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകണമെന്ന് കുമ്മനം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.