പത്തനംതിട്ട: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോൺഗ്രസ്-സി.പി.എം ഒത്തുകളി വെളിപ്പെടുത്തിയ വി.ടി. ബൽറാം എം.എൽ.എ നിലപാട് മാറ്റിയത് ജയിലിലേക്ക് പോകേണ്ട കോൺഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു. ജനരക്ഷായാത്രക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദർശ രാഷ്ട്രീയക്കാരനായി ചമഞ്ഞ ബൽറാം മുഖംമൂടി സ്വയം അഴിച്ചതിന് തുല്യമാണ് വെളിപ്പെടുത്തലിൽനിന്ന് പിന്മാറിയത്. ജനരക്ഷായാത്രയിലെ ജനപങ്കാളിത്തം കണ്ട് സി.പി.എം, കോൺഗ്രസ് നേതാക്കൾ അങ്കലാപ്പിലായെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.