അടൂർ: വേങ്ങരയിൽ മൂന്ന് കൂട്ടരും കൂടി ഒന്നിച്ചാണ് ബി.ജെ.പിയെ എതിർത്തതെന്നും എതിർപ്പുകളെ ഒറ്റക്കെട്ടായി അതിജീവിക്കാൻ പാർട്ടിക്ക് കഴിെഞ്ഞന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ജനരക്ഷായാത്രക്ക് അടൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര ലക്ഷം ഭൂരഹിതരുള്ള സംസ്ഥാനത്ത് ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. പാട്ടക്കാലാവധി കഴിഞ്ഞ നിരവധി ഭൂമി കിടക്കുകയാണ്.
പ്രതിയോഗികളെ വകവരുത്തുന്ന സി.പി.എം ഭീകരപ്രസ്ഥാനമായി മാറി. ഏറ്റവും കൂടുതൽ കോൺഗ്രസുകാരെ കൊല ചെയ്ത പാർട്ടി സി.പി.എമ്മാണ്. 286 ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കൊലപാതക രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കൊലപാതകവും അക്രമവും ഭീകരപ്രവർത്തനം തന്നെയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒരേ നാണയത്തിെൻറ രണ്ടുവശങ്ങളാണ്. ഒരു കൂട്ടർ അഴിമതി നടത്തി കീശ വീർപ്പിക്കുന്നു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്താണ് കമ്യൂണിസ്റ്റ് നേതാക്കൾ അന്ന് ജയിലിൽനിന്ന് ഇറങ്ങിയത്. സമാധാനത്തിനായി എന്ത് വിട്ടുവീഴ്ചക്കും ബി.ജെ.പി തയാറാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് കൊടുമൺ ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.