തിരുവനന്തപുരം: നീലക്കുറിഞ്ഞി സങ്കേതത്തിെൻറ അതിർത്തി പുനർനിർണയിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതലസമിതി ഡിസംബർ 11നും 12നും പ്രദേശം സന്ദർശിക്കും.
ജനപ്രതിനിധികൾ അടക്കമുള്ളവരുമായി ചർച്ച നടത്തുകയും ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുകയും ചെയ്യും. കഴിഞ്ഞ 23ന് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, എം.എം. മണി എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചത്.
കുറിഞ്ഞി സങ്കേതത്തിെൻറ കാര്യത്തിൽ തീരുമാനം എടുക്കാൻ അധികാരമുള്ള സെറ്റിൽമെൻറ് ഓഫിസറും (സബ് കലക്ടർ) യോഗത്തിൽ ഉണ്ടാകും. എതിർപ്പുകൾ അവഗണിച്ച് കുറിഞ്ഞി സങ്കേതത്തിെൻറ അതിർത്തി അളന്നുതിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പിെൻറ തീരുമാനം. അതേസമയം, ബുധനാഴ്ചത്തെ മന്ത്രിസഭയോഗം മുന്നണിയിൽ ഉയർന്ന വിവാദം ചർച്ച ചെയ്തില്ല.
റവന്യൂ, വനം, വൈദ്യുതി മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ ഉപസമിതി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഒഴിവാക്കി. സി.പി.എമ്മിെൻറ താൽപര്യത്തിന് അനുഗുണമാകില്ലെന്നതിനാലാണ് മന്ത്രിസഭ ഉപസമിതി ഒഴിവാക്കിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.