ഭൗതിക പ്രകൃതിയിൽ വ്യത്യസ്ത ധർമമുള്ള ഋതുഭേദങ്ങളുണ്ടല്ലോ. അതിഭൗതിക പ്രപഞ്ചത്തിനും അതിെൻറതായ ഋതുഭേദങ്ങളുണ്ടല്ലോ. ആത്്മീയ ലോകത്തിെൻറ വസന്തമാണ് ചാന്ദ്രവർഷത്തിലെ റമദാൻ മാസം. ഭക്തിനിർഭരമായ വ്രതാനുഷ്ഠാനത്തിലൂടെയും ആരാധനാനുഷ്ഠാനങ്ങളിലൂടെയും വിശ്വാസികളുടെ ആത്മാവ് പുഷ്കലമാകുന്ന കാലം. ആ മാസത്തിലെ ഏറ്റവും േശ്രഷ്ഠമായ തിരുനാളെത്ര ലൈലത്തുൽ ഖദ്ർ. തന്നാണ്ടിലെ ഭാഗധേയം തീരുമാനിക്കപ്പെടുന്നതന്നാണ്. ദൈവിക സന്നിധാനത്തിലെ സുഭദ്രമായ ഫലകത്തിൽ സ്ഥിതിചെയ്തിരുന്ന വിശുദ്ധ ഖുർആൻ മലക്ക് ജിബ്രീലിെൻറ കരങ്ങളിലൂടെ ഭൂമിയിലേക്കിറക്കപ്പെട്ടത് ലൈലത്തുൽ ഖദ്റിലാണ്. ‘‘മനുഷ്യർക്കാകമാനം സന്മാർഗദർശകമായും സുവ്യക്തമായ ധർമപ്രമാണങ്ങളായും സത്യാസത്യങ്ങളെ വിവേചിക്കുന്ന ഉരകല്ലായും ഖുർആൻ അവതീർണമായ മാസമാകുന്നു റമദാൻ’’ (വിശുദ്ധ ഖുർആൻ 2:185). ‘‘അതിനെ അനുഗൃഹീതമായ ഒരു രാവിൽ അവതരിപ്പിച്ചിരിക്കുന്നു’’ (44:3). ലൈലത്തുൽ ഖദ്റിൽ ഭൂമിയിലേക്കിറക്കപ്പെട്ട വിശുദ്ധ ഖുർആൻ സൂക്തങ്ങളും സൂറകളും അതതിെൻറ സന്ദർഭത്തിനൊത്ത് അപ്പപ്പോഴായി അന്ത്യപ്രവാചകനെ ബോധനം ചെയ്യുകയായിരുന്നു. മനുഷ്യൻ എവിടെനിന്നു വന്നു, എന്തിനു വന്നു, ഭൗതിക ജീവിതത്തിെൻറ പരിണതിയെന്താണ്? തുടങ്ങിയ മൗലികപ്രധാനമായ ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരമാണ് ഖുർആൻ. അത്തരമൊരു പ്രമാണസമുച്ചയത്തിെൻറ അവതരണത്താൽ അനുഗൃഹീതവും പവിത്രവുമായതുകൊണ്ടുതന്നെ റമദാൻ മാസം മൊത്തമായും ലൈലത്തുൽ ഖദ്ർ ദിനം സവിശേഷമായും സൃഷ്ടികളുടെ അതിരറ്റ ആദരവിനർഹമാകുന്നു.
ലൈലത്തുൽ ഖദ്ർ സ്വയംതന്നെ പരിശുദ്ധവും മഹത്ത്വപൂർണവുമാകുന്നു. അത്യുന്നതമായ സ്വർഗീയ ലോകം മണ്ണിനെ പുൽകുന്ന നാൾ. ഭൗതിക സൃഷ്ടികൾ അതിഭൗതികമായ ആത്്മീയ പ്രപഞ്ചവുമായി സംഗമിക്കുന്ന നാൾ. പരിശുദ്ധാത്്മാവ് മറ്റു മലക്കുകളുടെ അകമ്പടിയോടെ ഇറങ്ങിവന്ന് മണ്ണിലെ സന്മനസ്സുള്ളവരിൽ സമാധാനം പെയ്തിറക്കുന്ന നാൾ. ലൈലത്തുൽ ഖദ്റിെൻറ വിശുദ്ധിയുടെയും പുണ്യത്തിെൻറയും പരിമാണം മനുഷ്യെൻറ സംവേദനക്ഷമതക്ക് അതീതമാണെന്ന് ഖുർആൻ സൂചിപ്പിക്കുന്നുണ്ട് (97:2) . സഹസ്രമാസങ്ങളെക്കാൾ പുണ്യമാർന്ന വിശിഷ്ട രാവ്. അന്ന് പരിശുദ്ധാത്്മാവും സംഘവും ദൈവഹിതത്താൽ ഭൂമിയുടെ ഭാഗധേയവുമായി അവരോഹണം ചെയ്യുന്നു. സൂര്യോദയം വരെ സമാധാനം പെയ്യുന്നു (ഖുർആൻ 97:4,5). യുക്തിയുക്തമായ കാര്യങ്ങളൊക്കെയും തീരുമാനിക്കപ്പെടുന്നു (44:3). ഇങ്ങനെയൊക്കെയേ ലൈലത്തുൽ ഖദ്റിനെ നമുക്കറിയാനാകൂ. സൃഷ്ടികൾക്ക് സ്രഷ്ടാവ് നൽകുന്ന വാർഷിക സമ്മാനമാണീ പുണ്യരാവ്. ഭൗതികലോകത്ത് വസിച്ചുകൊണ്ട് അതിഭൗതികലോകവുമായി സംഗമിക്കാനും ദിവ്യശാന്തി നുകരാനും ഒരുക്കിത്തരുന്ന സുവർണാവസരം. ലൈലത്തുൽ ഖദ്ർ ഒരഭൗതിക പ്രതിഭാസമാണ്. മലക്കുകളുടെ അവരോഹണവും സമാധാന വർഷവും മാംസദൃഷ്ടികൾക്ക് ഗോചരമാകുന്നില്ല. എന്നാൽ, മലക്കുകളെ തൊട്ടറിഞ്ഞില്ലെങ്കിലും അവരുടെ വിശുദ്ധ സാന്നിധ്യത്തിെൻറ അനുഭൂതി നുകരാനും അവർ വർഷിക്കുന്ന പ്രശാന്തിയിൽ സംതൃപ്തിയടയാനും ഭാഗ്യമുള്ളവരെത്രയോ ഉണ്ട്.
ഈ പുണ്യ രാവിെൻറ തീയതി കണിശമായി നിർണയിക്കപ്പെട്ടിട്ടില്ല. റമദാനിലെ രണ്ടാം പകുതിയിലെ ഒറ്റയെണ്ണമായി വരുന്ന രാവുകളിലൊന്ന് എന്ന സൂചനയാണുള്ളത്. അത് 27ാം രാവാണെന്ന് പൊതുവിൽ കരുതിപ്പോരുന്നു. ലൈലത്തുൽ ഖദ്റിെൻറ തീയതി അവ്യക്തമാക്കിവെച്ചതിലുമുണ്ടൊരു പൊരുൾ. തീന്മേശയിൽ വിളമ്പിവെച്ച ഭക്ഷണം പോലെ നിശ്ചിത സമയത്ത് ഓടിച്ചെന്ന് അനുഭവിക്കേണ്ട അനുഗ്രഹമല്ല ലൈലത്തുൽ ഖദ്ർ. റമദാനിലെ പല രാവുകളിൽ ദൈവത്തെ ഉപാസിച്ചന്വേഷിച്ച് നേടേണ്ടതാണത്. നിശിതമായ ആത്്മപരിശോധനയിലൂടെയും നിഷ്കളങ്കമായ പ്രാർഥനയിലൂടെയും നിസ്വാർഥമായ സൽക്കർമങ്ങളിലൂടെയുമാണ് ലൈലത്തുൽ ഖദ്റിനെ അന്വേഷിക്കേണ്ടത്. വിശ്വാസികളെ ഈ അസുലഭ രാവ് പ്രയോജനപ്പെടുത്താൻ പ്രചോദിപ്പിക്കുന്നതിനു വേണ്ടിയാണ് വിശുദ്ധ ഖുർആൻ 97ാം അധ്യായം മുഴുവൻ ലൈലത്തുൽ ഖദ്റിെൻറ മഹത്ത്വം വർണിക്കാൻ നീക്കിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.