ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് താൽപര്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലളിത കുമാരമംഗലത്തിന്‍റെ വെളിപ്പെടുത്തൽ. അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കിയില്ല. രാഷ്ട്രീയ കാരണങ്ങൾ മൂലമാകാം, സര്‍ക്കാരിന് ഇക്കാര്യത്തില്‍ താത്പര്യമില്ല എന്നാണ് മനസ്സിലായത്. അന്വേഷണം നീളുന്നതില്‍ കേരളാ മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും വിശദീകരണം തേടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു
സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വിവരങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷന്‍ അംഗമായ സുഷമാ സാഹുവിനെ കേരളത്തിലേക്ക് അയച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ ഒരു വിവരവും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ലളിത കുമാരമംഗളം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.