തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണം തട്ടിപ്പായിരുെന്നന്ന് ദലിത് ഫെമിനിസ്റ്റ് രേഖാരാജ് അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ലാൻഡ് സമ്മിറ്റിൽ ‘ഭൂവിനിയോഗം: നിയമങ്ങളും ചരിത്രവും’ എന്ന ആദ്യ സെഷനിൽ ‘ഭൂവുടമസ്ഥതയും ജാതിയും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഭൂപ്രശ്നത്തിൽ വ്യക്തിഗത പരിഹാരമല്ല, സാമൂഹിക പരിഹാരമാണ് ആവശ്യമെന്ന് ‘കേരളത്തിലെ ഭൂനിയമങ്ങൾ’ വിഷയത്തിൽ സംസാരിച്ച എം.എം. സോമശേഖരൻ പറഞ്ഞു. ജോസഫ് എം. ജോൺ (നിയമത്തിലേക്ക് വഴിതുറന്ന പോരാട്ടങ്ങൾ), എം.ജെ ബാബു (തോട്ടഭൂമി: നിയമം, ചരിത്രം, വർത്തമാനം), രാജേന്ദ്രപ്രസാദ് (ഭൂപരിഷ്കരണങ്ങളുടെ ഇന്ത്യൻ അനുഭവം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കെ.കെ. കൊച്ച്, ടി. മുഹമ്മദ് വേളം എന്നിവർ സെഷനിൽ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം അധ്യക്ഷതവഹിച്ചു. സജീദ് ഖാലിദ് സ്വാഗതവും അഷ്റഫ് കല്ലറ നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന ‘കേരളത്തിലെ ഭൂപ്രശ്നങ്ങളും പരിഹാരവും’ പരിപാടയിൽ കെ.എ. െഷഫീഖ് വിഷയം അവതരിപ്പിച്ചു.
എം.എൽ.എമാരായ പി.സി. ജോർജ്, അനിൽ അക്കര, ഡി.എച്ച്.ആർ.എം ചെയർപേഴ്സൺ സലീന പ്രക്കാനം, ഡോ. വർഗീസ് ജോർജ്, സി.പി. ജോൺ, ഡോ. ടി.ടി. ശ്രീകുമാർ, സണ്ണി എം. കപിക്കാട്, കെ.കെ. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. കെ. അംബുജാക്ഷൻ മോഡറേറ്ററായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ഗാന്ധിപാർക്കിൽ നടക്കുന്ന സമ്മേളനം ഗുജറാത്ത് ജാതി നിർമൂലൻ സംഘ് അധ്യക്ഷൻ രാജു സോളങ്കി ഉദ്ഘാടനം ചെയ്യും.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസ, തമിഴ്നാട് ജനറൽ സെക്രട്ടറി അബ്്ദുറഹ്മാൻ, കർണാടക ജനറൽ സെക്രട്ടറി താഹിർ ഹുസൈൻ, പാർട്ടി സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.