തിരുവനന്തപുരം: ആർ.എസ്.എസ്-സി.പി.എം ചർച്ചകളിൽ ഇടനില നിന്ന ശ്രീ എമ്മിെൻറ നേതൃത്വത്തിലെ സത്സംഗ് ഫൗണ്ടേഷന് സർക്കാർ തലസ്ഥാനത്ത് അനുവദിച്ചത് 17 കോടിയിലേറെ (17,484,2697 രൂപ) കേമ്പാള വിലയുള്ള ഭൂമി. ചെറുവയ്ക്കൽ വില്ലേജിൽ ഭവന നിർമാണ ബോർഡിെൻറ ഉടമസ്ഥതയിലെ ഭൂമിയാണ് വർഷം വിലയുടെ രണ്ടു ശതമാനം പാട്ടം നിശ്ചയിച്ച് 10 വർഷത്തേക്ക് നൽകിയതെന്ന് ഭൂമി അനുവദിച്ച് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വർഷം 34,96,853 രൂപയാണ് ഫൗണ്ടേഷൻ പാട്ടത്തുകയായി നൽകേണ്ടത്. സത്സംഗ് ഫൗണ്ടേഷൻ ഇവിടെ 15 ഏക്കർ ഭൂമിയാണ് യോഗ ആൻഡ് റിസർച് സെൻറർ ആരംഭിക്കാൻ ആവശ്യപ്പെട്ടത്. ഭവന നിർമാണ ബോർഡിന് ചെറുവയ്ക്കൽ വില്ലേജിൽ 7.76 ഏക്കർ ഭൂമി സ്വന്തമായുണ്ടായിരുന്നു.
ഇതിൽനിന്ന് യു.എ.ഇ കോൺസുലേറ്റ്, വിദേശ് ഭവൻ എന്നിവക്ക് രണ്ടേക്കർ ഭൂമി അനുവദിച്ചിരുന്നു. ബാക്കി 5.76 ഏക്കർ ഭൂമിയിൽ നിന്നാണ് യോഗ സെൻററിെൻറ പ്രവർത്തനത്തിനായി നാലേക്കർ അനുവദിച്ചത്.
1995ലെ മുനിസിപ്പൽ-കോർപറേഷൻ പ്രദേശങ്ങളിലെ ഭൂപതിവ് ചട്ടം 21 പ്രകാരം സർക്കാറിെൻറ അധികാരമുപേയാഗിച്ചാണ് നടപടി. ഇവിെട ഒരു ആർ ഭൂമിക്ക് 10,80,116 രൂപ കേമ്പാള വിലയുണ്ടെന്നാണ് കലക്ടറുടെ റിപ്പോർട്ട്.
ഭൂമി അനുവദിക്കാൻ ഒമ്പത് നിബന്ധനകളാണ് ഉത്തരവിലുള്ളത്. ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ല, പാട്ടത്തിനോ ഉപപാട്ടത്തിനോ തറവാടകക്കോ നൽകരുത്, ൈകയേറ്റമില്ലാതെ സംരക്ഷിക്കണം, മരങ്ങൾ മുറിക്കാൻ പാടില്ല, വേണ്ടിവന്നാൽ മുറിക്കുന്നതിന് മുമ്പ് റവന്യൂ അനുമതിയും പകരം മൂന്നിരട്ടി തൈകൾ നടുകയും വേണം, ഒാരോ മൂന്നുവർഷത്തിലും പാട്ടം പുതുക്കണം, എല്ലാ സാമ്പത്തിക വർഷവും ആദ്യ മൂന്ന് മാസത്തിനകം പാട്ടം അടക്കണം, വീഴ്ച വന്നാൽ പാട്ടത്തുകയുടെ രണ്ടു ശതമാനമോ അതിന് മുകളിലോ പിഴ പലിശ, റോഡ് വികസനം-സർവിസ് ലൈൻ അടക്കം അടിസ്ഥാന സൗകര്യങ്ങൾക്ക് ഭൂമി നൽകേണ്ടിവന്നാൽ നഷ്ട പരിഹാരം കൂടാതെ നൽകണം, നിബന്ധന ലംഘിച്ചാലോ സ്ഥാപനം പ്രവർത്തന രഹിതമായാലോ ഭൂമി തിരിച്ചെടുക്കും എന്നിവയാണ് വ്യവസ്ഥകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.