വെട്ടത്തൂർ: പെരിന്തൽമണ്ണ താലൂക്കിലെ മണ്ണാർമല ചീനിക്കപ്പാറ കോളനിയിലെ ആദിവാസികൾ മലയിറങ്ങിയില്ല. അപകട സാഹചര്യം നിലനിൽക്കുന്ന ഉൾവനത്തിലാണ് മൂന്ന് കുഞ്ഞുങ്ങളടക്കം 10 ആദിവാസികൾ താമസിക്കുന്നത്. മലയുടെ മറുഭാഗത്തുള്ള പാണമ്പിയിലെ ഒമ്പത് ആദിവാസി കുടുംബങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറിയിട്ടും ഇവർ ഉൾവനത്തിൽതന്നെ കഴിയുകയാണ്.
കഴിഞ്ഞവർഷം പത്തോളം സ്ഥലങ്ങളിൽ വലുതും ചെറുതുമായ ഉരുൾപൊട്ടലുണ്ടായ മലയിലാണ് ഇവർ താമസിക്കുന്നത്. ജിയോളജി വകുപ്പ് കഴിഞ്ഞവർഷം അപകടമേഖലയായി റിപ്പോർട്ട് ചെയ്ത മലയാണിത്. അതേസമയം, അപകടസാഹചര്യം നിലനിൽക്കുന്നതിനാൽ നിർബന്ധമായും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വില്ലേജ്, ഗ്രാമ പഞ്ചായത്ത് അധികൃതർ പ്രദേശങ്ങൾ സന്ദർശിച്ച് കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.