കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കാസര്‍കോട് : കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി.


പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു.


മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളം-പുണെ എക്‌സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടിരുന്നു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ സേനാപുരത്തും. ഗാന്ധിധാമില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക്‌ വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനിലും നിര്‍ത്തിയിട്ടിരിക്കുകയാണ്.



നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു സര്‍വീസുകള്‍

മഡ്ഗാവ് ജംഗ്ഷന്‍-മെംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി

മെംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍, ഉഡുപ്പി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും (06602)

കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍-കാര്‍വാര്‍ എക്‌സ്പ്രസ് ഷിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും

ലോക്മാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്‌റ്റേഷനില്‍ പിടിച്ചിടും

കാര്‍വാര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഹൊന്നാവര്‍ സ്റ്റേഷനില്‍ പിടിച്ചിടും

Tags:    
News Summary - landslidetrainserviceinkonkandisrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.