നെടുമ്പാശ്ശേരി പഞ്ചായത്ത് വാർഡ് 14ൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി അർച്ച

ബി.ജെ.പിയുടെ രണ്ടും ​യു.ഡി.എഫിന്റെ മൂന്നും സീറ്റുകൾ പിടിച്ചെടുത്ത് എൽ.ഡി.എഫ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് അട്ടിമറി ജയവുമായി എൽ.ഡി.എഫ്. തിരുവനന്തപുരത്ത് രണ്ട് വാർഡുകളിൽ എൽ.ഡി.എഫ് ബി.ജെ.പിയെ അട്ടിമറിച്ചു. ഒറ്റശേഖരമംഗലം കുന്നനാട് വാർഡിൽ സി.പി.എം അട്ടിമറി വിജയം നേടി. വെള്ളാർ വാർഡിൽ ബി.ജെ.പി സീറ്റ് സി.പി.ഐയാണ് പിടിച്ചെടുത്തത്.

നെടുമ്പാശ്ശേരിയിലും മുല്ലശ്ശേരിയിലും യു.ഡി.എഫിനെ എൽ.ഡി.എഫ് അട്ടിമറിച്ചു. കണ്ണൂർ മുഴിപ്പിലങ്ങാട് അഞ്ചാം വാർഡും എൽ.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം പഴയകുന്നുമ്മൽ വാർഡ് എൽ.ഡി.എഫ് നിലനിർത്തി. ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാർഡിലും എൽ.ഡി.എഫിനാണ് ജയം. പാലക്കാട് പൂക്കോട്ടുകാവിലും എൽ.ഡി.എഫ് വിജയിച്ചു. പാലക്കാട് ചിറ്റൂർ-തത്തമംഗലം നഗരസഭയിലും എൽ.ഡി.എഫിനാണ് മുന്നേറ്റം.

എടവനക്കാട് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മൂന്നാർ, മൂലക്കട വാർഡുകളിലും യു.ഡി.എഫിനാണ് ജയം. നാരങ്ങാനം കടമനിട്ടയിലും യു.ഡി.എഫ് വിജയിച്ചു. കണ്ണൂർ മാടായി, രാമന്തളി വാർഡുകളിലും യു.ഡി.എഫിനാണ് ജയം. പാലക്കാട് തിരുവേഗപ്പുറം സീറ്റ് യു.ഡി.എഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന കോട്ടക്കൽ നഗരസഭയിലെ രണ്ടു വാർഡുകളും യു.ഡി.എഫ് നിലനിർത്തി. മുസ്‍ലിം ലീഗ് നഷ്വ ഷാഹിദ് രണ്ടാം വാർഡിലും പതിനാലാം വാർഡിൽ ഷഹാന ഷഫീറുമാണ് വിജയിച്ചത്.

Tags:    
News Summary - LDF captured two seats of BJP and three seats of UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.