പത്തനംതിട്ടയിൽ എൽ.ഡി.എഫിന്​ മേൽകൈ

പത്തനംതിട്ട: ജില്ലയിൽ വോ​ട്ടെണ്ണൽ പകുതിയായപ്പോൾ മേൽകൈ എൽ.ഡി.എഫിന്​. ജില്ലാ പഞ്ചായത്തിൽ 16 സീറ്റിൽ 11ലും എൽ.ഡി.എഫ്​ ലീഡ്​ ചെയ്യുന്നു. നാല്​ നഗരസഭകളിൽ പന്തളത്ത്​ എൻ.ഡി.എ കേവല ഭൂരിപക്ഷം നേടി. അടൂർ, പത്തനംതിട്ട, തിരുവല്ല നഗരസഭകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്​. എട്ട്​ ബ്ലോക്ക്​ പഞ്ചായത്തുകളിൽ ​അഞ്ചിടത്ത്​ യു.ഡി.എഫും മൂന്നിടത്​ എൽ.ഡി.എഫും ലീഡ്​ ചെയുന്നു. 53 ഗ്രാമ പഞ്ചായത്തുകളിൽ ഭൂരിഭാഗം എണ്ണത്തിലും എൽ.ഡി.എഫാണ്​ ലീഡ്​ ചെയ്യുന്നത്​.

യു.ഡി.എഫി​ന്​ ഉറച്ച വേരോട്ടമുള്ള ജില്ലയിൽ കനത്ത തിരിച്ചടിയാണ്​ അവർ നേരിട്ടിരിക്കുന്നത്​. പൊതു രാഷ്​ട്രീയ സ്​ഥിതി ഗുണകരമാണെന്നും ജില്ലയിൽ യു.ഡി.എഫ്​ മികച്ച വിജയം നേടുമെന്നുമായിരുന്നു യു.ഡി.എഫ്​ കേന്ദ്രങ്ങളുടെ വിശ്വാസം. അതെല്ലാം അസ്​ഥാനത്താവുകയാണ്​. നിലവിൽ ജില്ലാ പഞ്ചായതിൽ യു.ഡി.എഫ്​ ഭരണമായിരുന്നു. 11സീറ്റ്​ യു.ഡി.എഫിനും അഞ്ചു സീറ്റ്​ എൽ.ഡി.എഫിനുമായിരുന്നു. നഗരസഭകളിൽ പന്തളം ഒഴികെ മൂന്നിടങ്ങളിലും യു.ഡി.എഫ്​ ഭരണമായിരുന്നു. പന്തളത്ത്​ എൽ.ഡി.എഫാണ്​ ഭരിച്ചിരുന്നത്​. എട്ടു ബ്ലോക്ക്​ പഞ്ചായത്തുകളിൽ നാല്​ വീതം എൽ.ഡി.എഫും യു.ഡി.എഫും പങ്കിടുകയായിരുന്നു.

Tags:    
News Summary - ldf majority in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.