'സി.ബി.ഐ വരണം, പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല'; ഹൈകോടതിയിൽ ഹരജിയുമായി നവീൻബാബുവിന്റെ കുടുംബം

കൊച്ചി: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻബാബുന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയിൽ. നവീൻ ബാബുവിന്റെ ഭാര്യയാണ് ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തത്.

നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ല. സി.പി.എം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണം നീതിയുക്തമാകുമെന്ന് കരുതുന്നില്ലെന്നും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സി.ബി.ഐ പോലുള്ള ഏജൻസി അന്വേഷിച്ചാൽ മാത്രമേ നീതി ലഭ്യമാകൂവെന്നാണ് ഹരജിയിൽ പറയുന്നത്.

നവീൻ ബാബുവിന്റെ മരണത്തിലെ നിർണായക തെളിവുകളായ സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയതിന് തൊട്ടുപിന്നാലെയാണ് ഹൈകോടതിയിൽ മറ്റൊരു ഹരജി നൽകിയത്.

പ്രധാനമായും കണ്ണൂർ കലക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലേയും സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് അന്വേഷണം നീണ്ടു പോകുന്ന സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനാണ് ഹരജി നൽകിയത്. ഈ ഹരജിയിൽ അടുത്ത ഡിസംബർ മൂന്നിന് വിധി പറയും. 

Tags:    
News Summary - Petition filed in High Court seeking CBI probe into Naveen Babu's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.