യു.ഡി.എഫ്, എസ്.ഡി.പി.ഐ പിന്തുണ വേണ്ട; നാലിടത്ത് അധികാരമേറ്റയുടന്‍ എല്‍.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ രാജിവെച്ചു

തിരുവനന്തപുരം: അധികാരമേറ്റയുടന്‍ രാജിവെച്ച് നാല് എല്‍.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍. പാര്‍ട്ടി തീരുമാന പ്രകാരമാണ് പ്രസിഡന്റുമാര്‍ രാജിവെച്ചത്. രണ്ടിടത്ത് യു.ഡി.എഫ് പിന്തുണയോടെയും രണ്ടിടത്ത് എസ്.ഡി.പി.ഐയുടെ പിന്തുണയോടെയുമാണ് എല്‍.ഡി.എഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചത്. എന്നാല്‍ ഇവരുടെ പിന്തുണ വേണ്ടെന്ന് തീരുമാനിച്ചാണ് രാജി.

തൃശ്ശൂര്‍ അവിനിശേരിയിലും ആലപ്പുഴ തിരുവന്‍വണ്ടൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് അധികാരം ലഭിക്കാതിരിക്കാനായി യു.ഡി.എഫ് എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്നു. എന്നാൽ, കോണ്‍ഗ്രസ് പിന്തുണയോടെ അധികാരം വേണ്ടെന്ന് പറഞ്ഞാണ് എൽ.ഡി.എഫ് പ്രസിഡന്‍റുമാരുടെ രാജി.

എസ്.ഡി.പി.ഐയുടെ പിന്തുണയോട് കൂടി അധികാരത്തിലേറിയ കോട്ടാങ്ങല്‍, പാങ്ങോട് എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു.

Tags:    
News Summary - LDF panchayat presidents resigned after coming to power in four panchayaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.