ലൈഫ് മിഷൻ കോഴ: ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ്; ഇ.ഡിക്ക് മുമ്പിൽ ഹാജരായി

കൊച്ചി: വിവാദമായ ലൈഫ് മിഷൻ കോഴക്കേസിൽ പ്രതി സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പാകെ ഹാജരായി. സ്വപ്നയെ കൂടാതെ മറ്റ് പ്രതികളായ സരിത്, സദ്ദീപ് എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്.

ലൈഫ് മിഷൻ കോഴക്കേസിൽ സി.ബി.ഐ നേരത്തെ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. മൂന്നു പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ ശ്രമം.

ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 3 മില്യൻ ദിർഹത്തിന്‍റെ ഇടപാടാണ് നടന്നത്. ലൈഫ് മിഷൻ കോഴക്കേസിലും സ്വർണക്കടത്ത് കേസിലും ഉണ്ടായിരുന്ന മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരണം. വളരെ പ്രതീക്ഷയോടെയാണ് ഇ.ഡിക്ക് മുമ്പിൽ ഹാജരാകുന്നതെന്നും സ്വപ്ന വ്യക്തമാക്കി.

Tags:    
News Summary - Life Mission Scam: Swapna Suresh stands by the allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.