സംസ്ഥാനത്ത് മദ്യശാലകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്ന് തുറക്കും. ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം. ഇത് സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എക്സൈസ് പുറത്തിറക്കും.

നേരത്തെ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നില്ല. ശനിയാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഷോപ്പുകള്‍ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാല്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍, വൈകിട്ടോടെ ഷോപ്പുകള്‍ തുറക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ നിര്‍ദേശം നല്‍കി.

Tags:    
News Summary - Liquor stores in the state will open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.