തിരുവനന്തപുരം: ‘‘അപ്പൂപ്പൻ മദ്യപിച്ച് ബൈക്ക് ഒാടിക്കവേ അപകടത്തിൽ മരിക്കുകയായിരുന്നു. മദ്യപാനിയായ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കോയമ്പത്തൂരിലെ മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങിയ മാതാവിെൻറയും എെൻറയും വികാരം എന്തായിരിക്കും?’’; സ്വന്തം ജീവിതത്തിൽ മദ്യം ഒഴുക്കിയ െകാടിയദുരന്തം നിയമസഭയിൽ തുറന്നുപറയുകയായിരുന്നു അനിൽ അക്കര.
2018 ലെ അബ്കാരി (േഭദഗതി) ബിൽ ചർച്ചക്കിടെയായിരുന്നു എം.എൽ.എ തെൻറ പിതാവിെൻറയും അപ്പൂപ്പെൻറയും മദ്യപാനം കുടുംബത്തിന് വരുത്തിയ ദുരന്തം വിശദീകരിച്ചത്. മദ്യത്തിനിരയായ മനുഷ്യർക്കും കുടുംബങ്ങൾക്കുമാണ് സഹായം ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യപാനത്തിന് ഇരയായവരും കുടുംബങ്ങളും എങ്ങനെ കഴിയുന്നുവെന്ന കണക്ക് സർക്കാർ എടുക്കണം. അവരെ മുഖ്യധാരയിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിെൻറ ഗുണം മദ്യമുതലാളിമാർക്കാണ്. നല്ല മദ്യം കിട്ടുന്നതിനെയും തൊഴിൽ നഷ്ടത്തെയും കുറിച്ചാണ് ചർച്ച. അതിെൻറ ആയിരക്കണക്കിനിരട്ടി മനുഷ്യരാണ് ഇരകളാവുന്നത്. അവരെ സംരക്ഷിക്കാനാണ് നിയമം കൊണ്ടുവരേണ്ടതെന്നും അനിൽ പറഞ്ഞു.
മദ്യാസക്തി േബാധവത്കരണത്തിലൂടെ മാത്രമേ ഇല്ലാതാക്കാൻ സാധിക്കൂ എന്ന് ടി.പി. രാമകൃഷ്ണനു വേണ്ടി ബിൽ അവതരിപ്പിച്ച കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിയമം മൂലം നിരോധിച്ച് പരിഹാരം കാണാനാകില്ല.
കള്ളിൽ സ്റ്റാർച് കലർത്തി വിൽക്കുന്നതിനുള്ള ശിക്ഷ ലഘൂകരിക്കുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്. ഭേദഗതി പ്രകാരം ആറുമാസം ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 ൽ നിന്ന് 23 വയസ്സായി ഉയർത്തിയതാണ് രണ്ടാമത്തെ ഭേദഗതി. സബ്ജക്ട് കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങളായ ഡോ. എൻ. ജയരാജും വി.ഡി. സതീശനും വിയോജിേപ്പാടെയാണ് ഭേദഗതി പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.