ലോ​ൺ ആ​പ്പ് ത​ട്ടി​പ്പ്: പ​രാ​തി നൽകാനായി പ്രത്യേക വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​റു​മായി പൊലീസ്

തി​രു​വ​ന​ന്ത​പു​രം: അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലോ​ൺ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​യ്പ എ​ടു​ത്ത​തി​ലൂ​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ പ്ര​ത്യേ​ക വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​ർ നി​ല​വി​ൽ വ​ന്നു. 94 97 98 09 00 എ​ന്ന ന​മ്പ​റി​ൽ 24 മ​ണി​ക്കൂ​റും പൊലീ​സി​നെ വാ​ട്ട്‌​സ്ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാം.

ടെ​ക്സ്റ്റ്, ഫോ​ട്ടോ, വീ​ഡി​യോ, വോ​യി​സ് എ​ന്നി​വ​യാ​യി മാ​ത്ര​മാ​ണ് പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യു​ക. നേ​രി​ട്ടു​വി​ളി​ച്ച് സം​സാ​രി​ക്കാ​നാ​വി​ല്ല. ആ​വ​ശ്യ​മു​ള്ള​പ​ക്ഷം പ​രാ​തി​ക്കാ​രെ പൊലീ​സ് തി​രി​ച്ചു​വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലോ​ൺ ആ​പ്പി​ന് എ​തി​രെ​യു​ള്ള പൊ​ലീ​സി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജി​ല്ലാ പൊലീ​സ് മേ​ധാ​വി​മാ​രും പ്ര​ചാ​ര​ണം ന​ട​ത്തും.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ലോൺ ആപ്പിന് പിന്നിലെ ഒരു സംഘം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് നാലംഗ കുടുംബം ആത്മഹത്യ ചെയ്തിരുന്നു. സമാനമായ പ്രശ്നത്തിന്റെ പേരിൽ മറ്റൊരാൾ കൂടി ജീവനൊടുക്കി. ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പൊലീസിന് ലഭിക്കുകയാണിപ്പോൾ. മോർഫ് ചെയ്ത ഫോട്ടോകളും അപകീർത്തികരമായ തന്ത്രങ്ങളും ഉപയോഗിച്ച് കടം വാങ്ങുന്നവരിൽ നിന്ന് വൻ പലിശ ഈടാക്കുകയാണിവരുടെ രീതി.

Tags:    
News Summary - Loan app scam: Kerala police introduce WhatsApp number to file complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.