ത​ല​ക്ക് പ​രി​ക്കേ​റ്റ സ​ന്ധ്യ​യും ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​നും

കടംവാങ്ങിയ പണം ചോദിച്ചതിന്​​ സഹോദരിക്കും ഭർത്താവിനും മർദനം

അ​മ്പ​ല​പ്പു​ഴ: ക​ടം​കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് സ​ഹോ​ദ​രി​യെ​യും ഭ​ർ​ത്താ​വി​നെ​യും യു​വാ​വ് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ചി​ല്ലാ​മ​ഠം വീ​ട്ടി​ൽ സ​ന്ധ്യ (43), ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​ൻ (52) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ധ്യ​യു​ടെ സ​ഹോ​ദ​ര​ൻ എ​ട​ത്വ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ഡ്രൈ​വ​ർ ബി. ​ബൈ​ജു​വി​നെ​തി​രെ (39) പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്തു.

ബൈ​ജു​വി​െൻറ വീ​ട്​ നി​ർ​മാ​ണ​ത്തി​ന്​ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​ൻ പ​ണം ക​ടം കൊ​ടു​ത്തി​രു​ന്നു. വി​ദേ​ശ​ത്ത് ജോ​ലി​യു​ണ്ടാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ന് കൊ​റോ​ണ രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ജോ​ലി ന​ഷ്​​ട​പ്പെ​ട്ടു.

നാ​ട്ടി​ലെ​ത്തി​യ രാ​ജ​ശേ​ഖ​ര​ന് ക​ച്ച​വ​ടം തു​ട​ങ്ങു​ന്ന​തി​ന്​ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ബൈ​ജു മ​ര​ത്ത​ടി​കൊ​ണ്ട് രാ​ജ​ശേ​ഖ​ര​െൻറ ത​ല​ക്ക​ടി​ച്ചു.

ഇ​തു​ക​ണ്ട്​ ഓ​ടി​യെ​ത്തി​യ സ​ന്ധ്യ​യെ​യും ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.