ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമ്പളളി സുനാമി സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന
ആറാട്ടുപുഴ: സൂനാമി കടൽ ദുരന്തത്തിന്റെ കണ്ണീർ ഓർമകൾ പുതുക്കി ആറാട്ടുപുഴ ഗ്രാമം. ദുരന്തത്തിൽ മരിച്ചവർക്ക് സ്മരണാഞ്ജലിയർപ്പിച്ച് ദുരന്തത്തിന്റെ ഇരുപതാം വാർഷികാചരണം ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ നടന്നു.
ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. സജീവൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. പി.വി. സന്തോഷ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ആർ. രാജേഷ്, ടി.പി. അനിൽകുമാർ, എസ്. വിജയാംബിക, രശ്മി രഞ്ജിത്ത്, വി. റജിമോൻ, ജയ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
സൂനാമി ദുരിതബാധിതർക്കായി രണ്ടാം പാക്കേജ് നടപ്പിലാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആഞ്ചലോസ്. ബി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എ. ശോഭ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ ജന. സെക്രട്ടറി വി.സി. മധു, സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി.വി. രാജീവ്, ജെസി ശശിധരൻ, ബി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം കമ്മിറ്റിയുടെ സൂനാമി അനുസ്മരണ സമ്മേളനം സംസ്ഥാന യുവജന ക്ഷേമബോർഡംഗം എസ്. ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.കെ. നാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. ശരണ്യ ശ്രീകുമാർ, സംഗീത ജാലി, അഖിൽ കൃഷ്ണൻ, ആദർശ്, വിഷ്ണു ശ്രീമുരുക, സിദ്ധി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ തറയിൽക്കടവിലെ ഡി.വൈ.എഫ്.ഐ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ആര്യ സിനിലാൽ, എസ്. അഭയന്ത്, വി. ബിനീഷ് ദേവ് തുടങ്ങിയവർ നേതൃത്വം നൽകി. വലിയഴീക്കൽ സമീക്ഷ ചാരിറ്റബിൾ സൊസൈറ്റിയും ഗ്രന്ഥശാലയും ചേർന്ന് അനുസ്മരണം നടത്തി. വി. ബിനീഷ്ദേവ്, എം. പ്രതാപൻ, ജയശങ്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.