കൊല്ലം–തേനി ദേശീയപാത; നാലുവരിപ്പാതക്ക്​ സാധ്യത

ചാ​രും​മൂ​ട്: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത (എ​ൻ.​എ​ച്ച് 183) 24 മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി​പ്പാ​ത​യാ​ക്കാൻ സാ​ധ്യ​ത​യൊ​രു​ങ്ങു​ന്നു. വീ​തി 24 മീ​റ്റ​റി​ൽ ത​ന്നെ വേ​ണ​മെ​ന്ന്​ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ല​പാ​ടെ​ടു​ത്തു.

കൊ​ല്ലം ഹൈ​സ്കൂ​ൾ ജ​ങ്ഷ​നി​ലാ​ണ്​ പാ​ത​യു​ടെ തു​ട​ക്കം. തൃ​ക്ക​ട​വൂ​ർ, അ​ഞ്ചാ​ലും​മൂ​ട്, പെ​രി​നാ​ട്, കി​ഴ​ക്കേ ക​ല്ല​ട, ഭ​ര​ണി​ക്കാ​വ്, ആ​ന​യ​ടി, താ​മ​ര​ക്കു​ളം, ചാ​രും​മൂ​ട്, മാ​ങ്കാം​കു​ഴി, കൊ​ല്ല​ക​ട​വ്, ആ​ഞ്ഞി​ലി​മൂ​ട്, ചെ​ങ്ങ​ന്നൂ​ർ, പൊ​ൻ​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി, കു​ട്ടി​ക്കാ​നം, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി വ​ഴി​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ക​മ്പം, ഉ​ത്ത​മ​പാ​ള​യം വ​ഴി തേ​നി​യി​ൽ എ​ത്തു​ന്ന​താ​ണ് റോ​ഡ്. കൊ​ല്ലം തൃ​ക്ക​ട​വൂ​ർ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് വ​രെ ഏ​ക​ദേ​ശം 54 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത.

നി​ല​വി​ലെ എ​ട്ട്​ മീ​റ്റ​ർ വീ​തി​യു​ള്ള പാ​ത​യി​ല്‍ത​ന്നെ 16 മീ​റ്റ​ര്‍ വീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ൾ ഐ​ക​ക​ണ്‌​ഠ്യേ​ന സ്വീ​ക​രി​ച്ച​ത്. ഇ​ത് സാ​ധ്യ​മ​ല്ലെ​ങ്കി​ല്‍ മാ​ത്രം 24 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ബൈ​പാ​സോ​ടെ​യു​ള്ള വി​ക​സ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. എ​ന്നാ​ൽ, കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത ഹൈ​വേ വ​കു​പ്പി​ന്റെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം നി​ല​വി​ലെ റോ​ഡി​ൽ കൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ൽ ആ​യ​തി​നാ​ൽ വി​ക​സി​പ്പി​ക്കു​ന്നെ​ങ്കി​ൽ 24 മീ​റ്റ​ർ വീ​തി​യി​ലാ​ക​ണം എ​ന്ന്​ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ലം ഹൈ​സ്‌​കൂ​ള്‍ ജ​ങ്ഷ​ന്‍ മു​ത​ല്‍ ക​ട​വൂ​ര്‍ ഒ​റ്റ​യ്ക്ക​ല്‍ വ​രെ​യു​ള്ള റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ലൈ​ന്‍മെ​ന്റ് പ്ര​പ്പോ​സ​ല്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഈ ​റോ​ഡ്​ 24 മീ​റ്റ​റി​ലാ​കും വി​ക​സി​പ്പി​ക്കു​ക. ഒ​റ്റ​ക്ക​ൽ മു​ത​ൽ പെ​രി​നാ​ട്​ റെ​യി​ൽ​വേ മേ​ൽ​പാ​ലം വ​രെ​യും 24 മീ​റ്റ​റാ​കും വീ​തി. ജ​ന​വാ​സ മേ​ഖ​ല​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പ​ട്ടി​ക​ജാ​തി ഉ​ന്ന​തി​ക​ള്‍, മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കി നി​ല​വി​ലു​ള്ള ബൈ​പാ​സ് ഓ​പ്ഷ​നി​ല്‍ മാ​റ്റം വ​രു​ത്തി​യു​ള്ള പ്ര​പ്പോ​സ​ല്‍ സ​മ​ര്‍പ്പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

നാ​ലു​വ​രി, ര​ണ്ടു​വ​രി പാ​ത​ക​ളു​ടെ സാ​ധ്യ​ത​ക​ൾ നോ​ക്കി വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, യോ​ഗ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം.​പി അ​ട​ക്ക​മു​ള്ള​വ​ർ റോ​ഡ് 16 മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി​യാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ചു. കൊ​ല്ലം പെ​രി​നാ​ടു​നി​ന്ന് 24 മീ​റ്റ​ർ വീ​തി​യി​ൽ ബൈ​പാ​സ് റോ​ഡ് ഭ​ര​ണി​ക്കാ​വ് ഊ​ക്ക​ൻ​മു​ക്കി​ലേ​ക്ക് പു​തു​താ​യി നി​ർ​മി​ക്ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ അ​ലൈ​ൻ​മെ​ന്റ് ക​ട​ന്നു​പോ​കു​ന്ന മു​ട്ടം പ്ര​ദേ​ശ​ത്തെ ഒ​ഴി​വാ​ക്കി ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, പ​ട്ടി​ക​ജാ​തി ന​ഗ​റു​ക​ൾ എ​ന്നി​വ​ക്ക്​ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലും ശി​ങ്കാ​ര​പ്പ​ള്ളി വ​ഴി ഭ​ര​ണി​ക്കാ​വി​ലേ​ക്ക് അ​ലൈ​ൻ​മെ​ന്റ് പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ൽ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ളി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Kollam-Theni National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.