ചെലവ് 2000 കോടി; കൊല്ലം-തേനി ദേശീയപാത നാലുവരിയാകും

ചാ​രും​മൂ​ട്: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത (എ​ൻ.​എ​ച്ച്- 183) നാ​ലു​വ​രി പാ​ത​യാ​കും. ആ​കെ ചെ​ല​വ് 2000 കോ​ടി രൂ​പ. നാ​ലു​വ​രി പാ​ത​യു​ടെ വീ​തി 24 മീ​റ്റ​റാ​യി​രി​ക്കും. കൊ​ല്ല​ത്ത്​ ചേ​ർ​ന്ന ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ.

കൊ​ല്ലം ഹൈ​സ്കൂ​ൾ ജ​ങ്ഷ​നി​ലാ​ണ്​ പാ​ത​യു​ടെ തു​ട​ക്കം. കൊ​ല്ലം തൃ​ക്ക​ട​വൂ​ർ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് വ​രെ ഏ​ക​ദേ​ശം 54 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത. ദേ​ശീ​യ പാ​ത​യു​ടെ ആ​ദ്യ ഘ​ട്ടം സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 500 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം 30 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കേ​ണ്ട​തെ​ങ്കി​ലും കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 24 മീ​റ്റ​റി​ൽ നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കു​മെ​ന്നാ​ണ്​ കേ​ന്ദ്ര നി​ല​പാ​ട്. ഡി​വൈ​ഡ​ർ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. പു​തി​യ പാ​ത​യി​ൽ കു​റ​ഞ്ഞ വേ​ഗം 80 കി​ലോ​മീ​റ്റ​റാ​യി നി​ല​നി​ർ​ത്തേ​ണ്ട​തി​നാ​ൽ 24 മീ​റ്റ​ർ വീ​തി റോ​ഡി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കൊ​ല്ല​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ഭൂ​രി​പ​ക്ഷം യോ​ജി​ച്ചെ​ങ്കി​ലും വി​ശ​ദ പ​ഠ​നം ന​ട​ത്തി​യ ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്താ​ൽ മ​തി​യെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി നി​ർ​ദേ​ശി​ച്ചു. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും മ​തി​യാ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​വം​ബ​ർ 22ന്​ ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ ന​ട​ക്കും. ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. യോ​ഗ ശേ​ഷം ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്റെ ന​ട​പ​ടി​ക​ൾ ‘ഭൂ​രാ​ശി’ പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. തു​ട​ർ​ന്ന്​ സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന​യും സ​ർ​വേ ന​മ്പ​ർ പ​രി​ശോ​ധ​ന​യും ന​ട​ക്കും. പാ​ത നാ​ലു​വ​രി​യാ​കു​മ്പോ​ൾ ചെ​ല​വും ഒ​ഴി​പ്പി​ക്കേ​ണ്ടി​വ​രു​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണ​വും ഇ​ര​ട്ടി​യി​ലേ​റെ​യാ​കും. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യും കൂ​ടും.

ര​ണ്ടു​വ​രി​പ്പാ​ത​യാ​ണെ​ങ്കി​ൽ കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി സ്വ​കാ​ര്യ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 172.08 കോ​ടി​യാ​ണ്​ ചെ​ല​വ്​ ക​ണ​ക്കാ​ക്കി​യ​ത്. ഒ​ഴി​പ്പി​ക്കേ​ണ്ട​ത് 1,763 കെ​ട്ടി​ട​ങ്ങ​ൾ. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്​ ചെ​ല​വ് 95.2 കോ​ടി. നാ​ലു​വ​രി​യാ​കു​മ്പോ​ൾ 3,500 കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​ണം. 300 കോ​ടി​യോ​ളം ഇ​തി​ന് അ​ധി​ക​മാ​യി വേ​ണ്ടി​വ​രും. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ നി​ല​വി​ലു​ള്ള റോ​ഡി​ന്റെ നീ​ളം 62.1 കി​ലോ​മീ​റ്റ​റാ​ണ്. വി​ക​സ​നം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഇ​ത് 60.9 ആ​കും.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ റ​വ​ന്യു പു​റ​മ്പോ​ക്ക് കൂ​ടു​ത​ലു​ള്ള​തി​നാ​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട സ്വ​കാ​ര്യ​ഭൂ​മി​യു​ടെ അ​ള​വ്​ താ​ര​ത​മ്യേ​ന കു​റ​വാ​യി​രി​ക്കു​മെ​ന്നാ​ണ്​ സ​ർ​വേ​യി​ലെ നി​ഗ​മ​നം. 13 പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളും 20 ചെ​റി​യ ജ​ങ്ഷ​നു​ക​ളും ക​ട​ന്നാ​ണ്​ പാ​ത പോ​കു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യി 371 വ​ള​വു​ക​ളാ​ണ് ഉ​ള്ള​ത്. കൊ​ടും​വ​ള​വു​ക​ൾ നി​വ​ർ​ത്തി​യും ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി​യും ഗ്രേ​ഡി​ങ് വ​ർ​ധി​പ്പി​ച്ചും ക​യ​റ്റി​റ​ക്ക​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യും നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ ഉ​യ​ർ​ത്തി​യു​മാ​കും ദേ​ശീ​യ​പാ​ത നി​ർ​മി​ക്കു​ന്ന​ത്.

Tags:    
News Summary - Kollam-Theni National Highway will be four-lane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.