സ​ഞ്ജി​ത് എ​സ്. നാ​യ​ർ

സി​നി​മ ക​ണ്ട് പ്ര​ചോ​ദ​നം; വ​യോ​ധി​ക​യെ കാ​റി​ൽ ക​യ​റ്റി ആ​ഭ​ര​ണങ്ങൾ കവർന്നയാൾ പി​ടി​യി​ൽ

ചാ​രും​മൂ​ട്: വ​ഴി ചോ​ദി​ക്കാ​നെ​ന്ന പേ​രി​ൽ കാ​ർ നി​ർ​ത്തി വ​യോ​ധി​ക​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ശേ​ഷം ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ൽ ത​ള്ളി​യ​യാ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​യി​ലാ​യി. അ​ടൂ​ർ മൂ​ന്ന​ളം സ​ഞ്ചി​ത് ഭ​വ​നി​ൽ സ​ഞ്ജി​ത് എ​സ്. നാ​യ​ർ (44) എ​ന്ന​യാ​ളെ​യാ​ണ്​ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ബാ​ങ്കി​ൽ വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ പ​ന്ത​ള​ത്തേ​ക്ക് പോ​കാ​ൻ​നി​ന്ന ആ​റ്റു​വ സ്വ​ദേ​ശി​യാ​യ 75കാ​രി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​പ്പോ​ൺ എ.​വി മു​ക്കി​ൽ പ​ന്ത​ള​ത്തേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ന്ന വ​യോ​ധി​ക​യു​ടെ സ​മീ​പ​ത്ത് കാ​ർ നി​ർ​ത്തി​യ ശേ​ഷം വ​യോ​ധി​ക​യോ​ട് പ​ന്ത​ള​ത്തേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു. വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത​പ്പോ​ൾ പ​ന്ത​ള​ത്തേ​ക്കാ​ണെ​ങ്കി​ൽ കാ​റി​ൽ ക​യ​റാ​ൻ പ​റ​ഞ്ഞു. വ​രു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും നി​ർ​ബ​ന്ധി​ച്ച് പി​ൻ​സീ​റ്റി​ൽ ക​യ​റ്റി യാ​ത്ര തു​ട​ർ​ന്ന​പ്പോ​ൾ യു​വാ​വ് വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ഞ്ഞു.

ചേ​രി​ക്ക​ൽ ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും വ​യോ​ധി​ക​യു​ടെ മു​ഖ​ത്തേ​ക്ക് മൂ​ന്നു​ത​വ​ണ പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ചു. മു​ഖം പൊ​ത്തി ശ്വാ​സം​മു​ട്ട​ലോ​ടെ ഇ​രു​ന്ന വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല വ​ലി​ച്ചു​പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച് കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ക​ഴു​ത്തി​ൽ കി​ട​ന്ന മൂ​ന്നു​പ​വ​ന്‍റെ മാ​ല​യും ഒ​രു​പ​വ​ൻ വ​രു​ന്ന വ​ള​യും ബ​ല​മാ​യി ഊ​രി​യെ​ടു​ത്തു. പി​ന്നീ​ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ കാ​റി​ൽ​നി​ന്ന്​ ഇ​യാ​ൾ വ​യോ​ധി​ക​യെ റോ​ഡി​ൽ ത​ള്ളി​യി​റ​ക്കി. ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഇ​വ​രു​ടെ കൈ​യി​ലി​രു​ന്ന പ​ഴ്സും യു​വാ​വ് ത​ട്ടി​പ്പ​റി​ച്ചു. റോ​ഡി​ൽ ക​ര​ഞ്ഞു​കൊ​ണ്ടു നി​ന്ന വ​യോ​ധി​ക​യെ സ​മീ​പ​ത്തെ വീ​ട്ടി​ലെ വീ​ട്ട​മ്മ​യും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി സ്ത്രീ​ക​ളും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​ശേ​ഷം വ​ണ്ടി​ക്കൂ​ലി ന​ൽ​കി വീ​ട്ടി​ലേ​ക്ക് ബ​സ് ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന ച​ന്ദ്ര​ൻ ഉ​ട​ൻ നൂ​റ​നാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാ​റി​ന്റെ ന​മ്പ​ർ ക​ണ്ടെ​ത്തി ഉ​ട​മ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പെ​പ്പ​ർ സ്പ്രേ​യും ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ സ​ഞ്ച​രി​ച്ച സു​സു​ക്കി ഡി​സ​യ​ർ കാ​റും പി​ടി​ച്ചെ​ടു​ത്തു.

ബി.​എ​സ്.​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ കു​റ​ച്ചു​വ​ർ​ഷം മു​മ്പ് വ​രെ വി​ദേ​ശ​ത്താ​യി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം മ​റ്റു വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​റി​ന്റെ​യും ആ​ഡം​ബ​ര ബൈ​ക്കി​ന്റെ​യും ലോ​ൺ കു​ടി​ശ്ശി​ക​യാ​യി. ക​ട​ബാ​ധ്യ​ത പെ​രു​കി​യ​പ്പോ​ൾ ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സി​നി​മ ക​ണ്ടാ​ണ് പെ​പ്പ​ർ സ്പ്രേ ​ആ​യു​ധ​മാ​ക്കി ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പ്ര​തി വെ​ളി​പ്പെ​ടു​ത്തി. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Robbery Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.