ആ​ല​പ്പു​ഴ പ്ലാ​നി​ങ് ഓ​ഫി​സി​ൽ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വി​ക​സ​ന ശി​ൽ​പ​ശാ​ല​യി​ൽ ക​ല​ക്ട​ർ

അ​ല​ക്സ്​ വ​ർ​ഗീ​സ്​ സം​സാ​രി​ക്കു​ന്നു

ആലപ്പുഴയുടെ വികസനം; കാലാവസ്ഥ വ്യതിയാനം മുഖ്യവിഷയമാക്കണം

ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ൾ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മു​ഖ്യ​വി​ഷ​യ​മാ​യി പ​രി​ഗ​ണി​ച്ച്​ പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്​​ധ​രു​ടെ ശി​ൽ​പ​ശാ​ല. ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ക​സ​ന സാ​ധ്യ​ത​ക​ൾ പ്രാ​ദേ​ശി​ക​ത​ല​ത്തി​ലും ജി​ല്ല​ത​ല​ത്തി​ലും ഏ​റ്റെ​ടു​ക്കേ​ണ്ട മു​ൻ​ഗ​ണ​ന പ​ദ്ധ​തി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നൊ​പ്പം ദു​ര​ന്ത നി​വാ​ര​ണ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ വ​രു​ത്തി​യ ശേ​ഷ​മാ​വ​ണം കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ല​പ്പു​ഴ​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട​ത്. വാ​ട്ട​ർ ക​ൺ​സ​ർ​വേ​ഷ​ൻ, മ​ണ്ണ് സം​ര​ക്ഷ​ണം എ​ന്നി​വ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട മേ​ഖ​ല​യാ​ണ്. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ലും പ്ര​ത്യേ​ക താ​ൽ​പ​ര്യം എ​ടു​ക്ക​ണം. പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. ക്ഷീ​രോ​ൽ​പാ​ദ​നം സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ അ​ടു​ത്തു​വ​രെ എ​ത്തി​യ​താ​ണ്. എ​ന്നാ​ൽ, മ​ഹാ​മാ​രി​ക്കു​ശേ​ഷം 90 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 60 ആ​യി ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഇ​ല്ലാ​താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ങ്കീ​ർ​ണ​മാ​ണ്. എ​ന്നാ​ൽ, അ​തി​ന്‍റെ ആ​ഘാ​തം കു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് മൂ​ൻ​തൂ​ക്കം ന​ൽ​ക​ണം. കു​ട്ട​നാ​ട്ടി​ൽ പ്രാ​ദേ​ശി​ക​മാ​യ സ​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും വേ​ണം. പ്രാ​ദേ​ശി​ക പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ൽ ജി​ല്ല മൂ​ന്നാം​സ്ഥാ​ന​ത്ത് എ​ത്തി​യെ​ങ്കി​ലും വ​ലി​യ വ​ള​ർ​ച്ച​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ പോ​ള​പ്ര​ശ്‌​നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് എ.​സി ക​നാ​ൽ ശു​ചീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​ബി​ജു പി. ​അ​ല​ക്‌​സ് മു​ഖ്യ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ക​ല​ക്ട​ർ അ​ല​ക്‌​സ് വ​ർ​ഗീ​സ്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ കെ.​കെ. ജ​യ​മ്മ, ജെ. ​ജോ​സ​ഫൈ​ൻ, എ​സ്.​എ​സ്. നാ​ഗേ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പി.​പി. സം​ഗീ​ത, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ർ എം.​പി. അ​നി​ൽ​കു​മാ​ർ, ഡെ​പ്യൂ​ട്ടി പ്ലാ​നി​ങ് ഓ​ഫി​സ​ർ ദീ​പ ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Development of Alappuzha; Climate change should be the main topic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.