വൈറലായി ഡോക്ടറുടെ കുറിപ്പ്: അവയവ ദാനത്തിന്‍റെ മറവിലെ നന്മമര തട്ടിപ്പുകൾ

ഡോ. ​ഷ​ബീ​ർ മു​ഹ​മ്മ​ദി​ന്‍റെ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പ് 

വൈറലായി ഡോക്ടറുടെ കുറിപ്പ്: അവയവ ദാനത്തിന്‍റെ മറവിലെ നന്മമര തട്ടിപ്പുകൾ

കാ​യം​കു​ളം: വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ മ​റ​വി​ൽ ന​ട​ക്കു​ന്ന ന​ന്മ​മ​രം ത​ട്ടി​പ്പു​ക​ളെ കു​റി​ച്ചു​ള്ള ഡോ​ക്ട​റു​ടെ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഷ​ബീ​ർ മു​ഹ​മ്മ​ദാ​ണ് ചൂ​ഷ​ണം ഒ​ഴി​വാ​ക്കാ​നു​ള്ള വ​ഴി​ക​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. 25 ല​ക്ഷം രൂ​പ​ക്ക് മു​ക​ളി​ൽ ചെ​ല​വ് വ​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​ക്ക് പി​ന്നി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളെ കു​റി​ച്ചു​ള്ള അ​വ​ബോ​ധ​മാ​ണ് നെ​ഫ്രോ​ള​ജി​സ്റ്റ് കൂ​ടി​യാ​യ ഷ​ബീ​ർ മു​ഹ​മ്മ​ദ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നാ​ട്ടു​കാ​ർ സ​ഹാ​യി​ച്ചാ​ൽ മാ​ത്ര​മേ സാ​ധു കു​ടും​ബ​ത്തി​ന് തു​ക ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന ബോ​ർ​ഡു​ക​ൾ നാ​ട്ടി​ൽ നി​റ​യു​ക​യാ​ണ്. എ​ന്നാ​ൽ, വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്ക​മു​ള്ള എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ചെ​ല​വ്. ശ​സ്ത്ര​ക്രി​യ​ക്ക് മു​മ്പ് ദാ​താ​വി​നും സ്വീ​ക​രി​ക്കു​ന്ന​യാ​ൾ​ക്കു​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​കും. ഒ​രു വ​ർ​ഷ​ത്തെ മ​രു​ന്നു​ക​ൾ​ക്കാ​യി ര​ണ്ട് ല​ക്ഷ​വും ചെ​ല​വ് പ്ര​തീ​ക്ഷി​ക്കാം. ഇ​തെ​ല്ലാം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ ആ​റ് ല​ക്ഷം രൂ​പ​യേ വ​രൂ. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന്​ ര​ണ്ട് ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ല​ഭ്യ​മാ​യാ​ൽ ചെ​ല​വ് നാ​ല് ല​ക്ഷ​ത്തി​ൽ നി​ർ​ത്താ​നാ​കും.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ല്ലാ ആ​ഴ്ച​യും വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​ന്ന​ദ്ധ സം​ഘ​ങ്ങ​ൾ​ക്കും രോ​ഗി​ക​ൾ​ക്കും നാ​ലി​ര​ട്ടി​യി​ല​ധി​കം ചെ​ല​വ് വ​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ടാ​ണ് താ​ൽ​പ​ര്യം. പി​രി​വു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളും ത​ട്ടി​പ്പും ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ചി​കി​ത്സ​ക്ക് ക​ഴി​യു​മെ​ന്നു​മാ​ണ് ഡോ. ​ഷ​ബീ​ർ മു​ഹ​മ്മ​ദ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

News Summary - Doctor's Note Goes Viral: Beneficiary scams in the guise of organ donation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.