‘മാ​ധ്യ​മം കു​ടും​ബം’ വാ​ക്ക​ത്ത​ൺ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​

ആ​ല​പ്പു​ഴ: ‘ഒ​ന്നി​ച്ച് ന​ട​ക്കാം; ആ​രോ​ഗ്യ​മു​ള്ള കു​ടും​ബ​ത്തി​നാ​യ്’ സ​ന്ദേ​ശ​വു​മാ​യി ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ‘മാ​ധ്യ​മം കു​ടും​ബം’ ഫാ​മി​ലി വാ​ക്ക​ത്ത​ൺ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​ വേ​റി​ട്ട​താ​യി. ചേ​ർ​ത്ത​ല സെ​ന്‍റ്​ മൈ​ക്കി​ൾ​സ്​ കോ​ള​ജി​ൽ ജി​ല്ല റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ.​സി. ശാ​ന്ത​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ.​ഡി.​ആ​ർ.​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പി. ​മ​ഹാ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ഒ​ളി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു, ‘മാ​ധ്യ​മം’ ബി​സി​ന​സ് സൊ​ലൂ​ഷ​ൻ മാ​നേ​ജ​ർ ടി. ​പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​സ്. ജോ​യി സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ.​സി. വി​നോ​ദ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​വി​രാ ത​ര​ക​ൻ, ഡേ​വി​സ് ത​യ്യി​ൽ, വി.​എ​സ്. ക​ണ്ണ​ൻ, വി​ജു ജേ​ക്ക​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ജി​ല്ല റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൃ​ശൂ​ർ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. 10 മീ​റ്റ​ർ എ​യ​ർ​റൈ​ഫി​ൾ ഓ​പ​ൺ സൈ​റ്റ്, 10 മീ​റ്റ​ർ എ​യ​ർ​പി​സ്റ്റ​ൾ ഓ​പ​ൺ സൈ​റ്റ്​ ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. ആ​ൺ-​പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലും യൂ​ത്ത്, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും 50 പേ​ർ പ​ങ്കാ​ളി​ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് വാ​ക്ക​ത്ത​ൺ വേ​ദി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. 

Tags:    
News Summary - 'Madhyamam Kudumbam' Walkathon Shooting Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.