ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം മെ​മു ട്രെ​യി​നി​ലെ തി​ര​ക്ക്

ട്രെയിൻ യാത്രക്കാർക്ക്​ ‘ദുരിത സീസൺ’; ആലപ്പുഴ പാതയിൽ ‘നിന്നുതിരിയാൻ’ ഇടമില്ല

ആ​ല​പ്പു​ഴ: തീ​ര​ദേ​ശ​പാ​ത​യാ​യ ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം റൂ​ട്ടി​ലെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​യാ​ത്ര​ക്ക്​ അ​യ​വി​ല്ല. കാ​ലു​കു​ത്താ​ൻ പോ​ലും ഇ​ട​മി​ല്ലാ​തെ നി​ന്നാ​ണ് പ​ല​രു​ടെ​യും ദി​നേ​ന​യു​ള്ള യാ​ത്ര. രാ​വി​ലെ​യും വൈ​കീ​ട്ടും ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി തീ​ര​ദേ​ശ​പാ​ത​യി​ലൂ​ടെ​യു​ള്ള ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്​ ഏ​​റെ​യും. ദേ​ശീ​യ​പാ​ത​യി​ൽ അ​രൂ​ർ-​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്​ മു​ത​ൽ റോ​ഡു​മാ​ർ​ഗം എ​ത്തി​യി​രു​ന്ന​വ​ർ​പോ​ലും ട്രെ​യി​നു​ക​ളെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്.

പ​ല ​ട്രെ​യി​നു​ക​ളി​ലും ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത​വി​ധ​മാ​ണ്​ യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​ത്. ഇ​ത്ര​യും തി​ങ്ങി നി​റ​ഞ്ഞ ട്രെ​യി​നു​ക​ൾ വ​ന്ദേ​ഭാ​ര​തി​നു​വേ​ണ്ടി അ​ര​മ​ണി​ക്കൂ​റി​ലേ​റെ പി​ടി​ച്ചി​ടു​മ്പോ​ൾ ദു​രി​തം ഇ​ര​ട്ടി​യാ​വും.

പ​ല​ത​വ​ണ ട്രെ​യി​ൻ കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​യും ധ​ർ​ണ​യും പ്ര​തി​ഷേ​ധ​വു​മൊ​ക്കെ ന​ട​ത്തി​യി​ട്ടും മ​നു​ഷ്യ​രാ​ണെ​ന്ന പ​രി​ഗ​ണ​ന​പോ​ലും കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

വ​ലി​യ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ ആ​ല​പ്പു​ഴ വ​ഴി വ​ന്ദേ​ഭാ​ര​ത്​ എ​ക്സ്​​പ്ര​സ്​ തു​ട​ങ്ങി​യ​ത്. അ​തി​ന്‍റെ പേ​രി​ൽ ദു​രി​തം വ​ർ​ധി​ച്ച​പ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച യാ​ത്ര​ക്കാ​രെ വെ​ല്ലു​വി​ളി​ച്ചാ​യി​രു​ന്നു​ റെ​യി​ൽ​വേ​യു​ടെ പ്ര​തി​കാ​രം. ജ​ന​ങ്ങ​ൾ​ക്ക്​ വേ​​ണ്ടെ​ങ്കി​ൽ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള വ​ന്ദേ​ഭാ​ര​ത്​ കോ​ട്ട​യം വ​ഴി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​ഭീ​ഷ​ണി. അ​ത്​ കേ​ട്ട​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം വി​ഷ​യ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രും ഉ​ൾ​​വ​ലി​ഞ്ഞു.

‘യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും തി​ര​ക്കും പ​രി​ഗ​ണി​ച്ച്​ കോ​ട്ട​യം വ​ഴി കൊ​ല്ലം-​എ​റ​ണാ​കു​ളം പു​തി​യ മെ​മു സ​ർ​വി​സ് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ തീ​ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം വീ​ണ്ടും ത​ല​​പൊ​ക്കി​യ​ത്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്​ ക​ട​ക്കാ​നാ​ണ്​ യാ​ത്ര​ക്കാ​രു​ടെ തീ​രു​മാ​നം.

‘മ​ട​ക്ക​യാ​ത്ര’യിൽ ദു​രി​തം ഇ​ര​ട്ടി

മ​ട​ക്ക​യാ​ത്ര​യി​ലും ഇ​ര​ട്ടി ദു​രി​തം. വൈ​കീ​ട്ട്​ നാ​ലി​നു​ള്ള എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ പാ​സ​ഞ്ച​റും (06015), 4.20നു​ള്ള എ​റ​നാ​ട്​ എ​ക്സ്​​പ്ര​സും (16605) ക​ഴി​ഞ്ഞാ​ൽ പി​ന്നെ യാ​ത്ര​ക്കാ​ർ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്​ 6.25നു​ള്ള എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​റാ​ണ്​ (06451). നേ​ര​ത്തെ ആ​റി​ന്​ പു​​റ​പ്പെ​ട്ടി​രു​ന്ന ഈ ​ട്രെ​യി​നി​ന്‍റെ സ​മ​യ​മാ​റ്റ​മാ​ണ്​ ആ​ളു​ക​​ളെ വ​ല​ക്കു​ന്ന​ത്.

വ​ന്ദേ ഭാ​ര​തി​ന്റെ വ​ര​വോ​ടെ​യാ​ണി​ത്. 30 മി​നി​റ്റി​ല​ധി​ക​മാ​ണ് വ​ന്ദേ​ഭാ​ര​ത് ക​ട​ന്നു​പോ​കു​ന്ന​തി​ന് കു​മ്പ​ള​ത്ത് പി​ടി​ച്ചി​ട്ടി​രു​ന്ന​ത്. പി​ന്നീ​ട് യാ​ത്ര​ക്കാ​ർ​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ്​ ട്രെ​യി​നി​ന്റെ സ​മ​യം 6.25 ആ​ക്കി​യ​ത്.

കു​മ്പ​ളം, തു​റ​വൂ​ർ, ചേ​ർ​ത്ത​ല, മാ​രാ​രി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്രോ​സി​ങ്ങു​മു​ണ്ട്. ഇ​ത്​ അ​ശാ​സ്​​ത്രീ​യ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്‌​സ് ഓ​ൺ റെ​യി​ൽ​സ് പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ല​ദി​വ​സ​ങ്ങ​ളി​ലും ട്രെ​യി​ൻ ആ​ല​പ്പു​ഴ​യി​ലെ​ത്തു​മ്പോ​ൾ 8.30 ക​ഴി​യാ​റു​ണ്ട്. കാ​യം​കു​ള​ത്ത്​ എ​ത്തു​മ്പോ​ൾ 9.30 ക​ഴി​യും. വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ്​ എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​റി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.

തീ​ര​ദേ​ശ​പാ​ത​യി​ൽ പു​തി​യ ട്രെ​യി​ൻ​ വേ​ണം -എം.​പി

ആ​ല​പ്പു​ഴ: തീ​ര​ദേ​ശ​പാ​ത വ​ഴി​യു​ള്ള ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​വ​രു​ത്താ​ന്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി, ദ​ക്ഷി​ണ റെ​യി​ല്‍വെ ജ​ന​റ​ല്‍ മാ​നേ​ജ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കേ​ട്ടേ​ക്കു​ള്ള ജ​ന​ശ​താ​ബ്ദി​ക്ക് പി​ന്നാ​ലെ കൊ​ല്ല​ത്ത് നി​ന്ന് ആ​ല​പ്പു​ഴ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക് പു​തി​യ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ അ​നു​വ​ദി​ക്ക​ണം. ദേ​ശീ​യ​പാ​ത​യി​ല്‍ പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ആ​ല​പ്പു​ഴ​യി​ല്‍നി​ന്ന് രാ​വി​ലെ 7.25ന് ​പു​റ​പ്പെ​ടു​ന്ന മെ​മു ട്രെ​യി​നി​ന്‍റെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 16 ആ​ക്ക​ണം. വ​ന്ദേ ഭാ​ര​ത് എ​ക്സ്​​പ്ര​സ്​ ക​ട​ന്നു​പോ​കാ​ൻ എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ സ്ഥി​ര​മാ​യി 30 മി​നി​റ്റോ​ളം കു​മ്പ​ളം സ്​​റ്റേ​ഷ​നി​ൽ പി​ടി​ച്ചു​ന്ന​ത്​ കാ​ര​ണം സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ യാ​ത്ര​ക്കാ​ര്‍ക്ക് വ​ലി​യ ദു​രി​ത​മാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണം. ആ​ല​പ്പു​ഴ-​ധ​ന്‍ബാ​ദ് എ​ക്സ്​​പ്ര​സി​ൽ ജ​ന​റ​ല്‍കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

‘പൊ​റു​തി​മു​ട്ടി’ യാ​ത്ര​ക്കാ​ർ

തീ​ര​ദേ​ശ​പാ​ത​യി​ൽ രാ​വി​ലെ ആ​റി​ന്​ പു​റ​പ്പെ​ടു​ന്ന ധ​ൻ​ബാ​ദ് എ​ക്സ്‌​പ്ര​സാ​ണ് (13352) യാ​ത്ര​ക്കാ​ർ ആ​ദ്യം ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​ൻ. ഇ​തി​ൽ ആ​കെ ര​ണ്ട്​ മു​ത​ൽ മൂ​ന്ന് ജ​ന​റ​ൽ കോ​ച്ചു​ക​ളാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ത​ന്നെ ഇ​ത് നി​റ​ഞ്ഞി​രി​ക്കും. ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​രം യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന പു​ല​ർ​ച്ച​യു​ള്ള ഏ​ക​​ട്രെ​യി​നാ​ണ്​ എ​റ​നാ​ട്​ എ​ക്സ്​​പ്ര​സ്​ (16606). സ​മ​യ​ക്ര​മം പ​ല​പ്പോ​ഴും പാ​ലി​ക്കാ​തെ​യാ​ണ്​ ഓ​ട്ടം.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ ധ​ൻ​ബാ​ദ്​ എ​ക്​​സ്​​പ്ര​സ്​ പു​റ​പ്പെ​ടാ​ൻ വൈ​കി​യാ​ലും ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക്​ എ​ത്തു​ന്ന ര​ണ്ട്​ ട്രെ​യി​നു​ക​ളു​ടെ ​ക്രോ​സി​ങ്ങും കൂ​ടി ക​ഴി​ഞ്ഞാ​ണ്​ ഏ​റ​നാ​ട്​ പ​ല​പ്പോ​ഴും ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് 3.45ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 5.30ന് ​ഹ​രി​പ്പാ​ട് എ​ത്തു​മ്പോ​ൾ ത​ന്നെ നി​റ​യും.

7.25നു​ള്ള ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം മെ​മു​വി​ന്‍റെ (06016) യാ​ത്ര​യും തി​ങ്ങി​നി​റ​ഞ്ഞാ​ണ്. എ​ട്ട്​ ​കോ​ച്ചു​ക​ൾ മാ​ത്ര​മു​ള്ള മെ​മു​വി​ലെ തി​ര​ക്ക്​ വി​വ​ര​ണാ​തീ​ത​മാ​ണ്. വാ​തി​ലി​ലെ ക​മ്പി​യി​ൽ തൂ​ങ്ങി​പ്പി​ടി​ച്ചാ​ണ് സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ യാ​ത്ര.

ഏ​ങ്ങു​മെ​ത്താ​തെ പാ​ത​യി​ര​ട്ടി​പ്പി​ക്ക​ൽ

ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന തീ​ര​ദേ​ശ റെ​യി​ൽ​പാ​ത​യി​ൽ ഇ​ര​ട്ടി​പ്പി​ക്ക​ൽ എ​പ്പോ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന ചോ​ദ്യ​ത്തി​ന്​ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അ​മ്പ​ല​പ്പു​ഴ മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള തീ​ര​ദേ​ശ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ ദു​രി​ത​ത്തി​ന്​ ശ​മ​ന​മു​ണ്ടാ​കൂ. കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടു​ന്ന​തു​വ​രെ ജി​ല്ല​യി​ലെ ട്രെ​യി​ൻ​യാ​ത്ര ദു​രി​തം തു​ട​രും. ദു​രി​തം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​ധം കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന്​ പ​ല​ത​വ​ണ റെ​യി​ൽ​വേ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ൽ കു​മ്പ​ളം-​തു​റ​വൂ​ർ ഭാ​ഗ​ത്ത്​ സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും തു​റ​വൂ​ർ-​അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്ത് ഇ​ര​ട്ടി​പ്പി​ക്ക​ൽ ഇ​ഴ​യു​ക​യാ​ണ്.

Tags:    
News Summary - Train travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.