പ്രതീകാത്മക ചിത്രം
കിഴക്കമ്പലം: തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ച് ഒമ്പത് ആടിനെ കൊന്നൊടുക്കി. പട്ടിമറ്റം ഗോകുലം പബ്ലിക് സ്കൂളിനടുെത്ത മലയിൽ കെട്ടിയിരുന്നവയെയാണ് വ്യാഴാഴ്ച വൈകീട്ട് നാലിനുശേഷം ആക്രമിച്ചത്. ഗോകുലം സ്കൂളിൽ കളിക്കാനെത്തിയ കുട്ടികൾ ആടുകളുടെ കരച്ചിൽ കേട്ടെത്തുമ്പോഴാണ് സംഭവം അറിഞ്ഞത്. പട്ടിമറ്റം സ്വദേശി മങ്കലത്ത് രാജെൻറ ഒമ്പത് ആടിനെയും എടത്തുംകുടി അലിയാരുടെ ഒരാടിനെയുമാണ് കടിച്ചത്. അലിയാരുടെ ആടിന് പരിക്കുണ്ട്. രാജെൻറ 14ൽ അഞ്ച് ആട് അൽപം മാറി നിന്നതിനാൽ കടിയേറ്റില്ല. ചത്ത ആടുകളുടെ വയറ്റത്തും അകിടിലുമാണ് കടിയേറ്റത്.
ട്യൂട്ടോറിയൽ കോളജ് അധ്യാപകനായിരുന്ന രാജെൻറ ഏക വരുമാനമാർഗമായിരുന്നു ആടുകൾ. നായ്ക്കൾ കൊന്ന ആടുകളിൽ മൂന്നെണ്ണം ഗർഭിണിയായിരുന്നു.
പട്ടിമറ്റം ടൗൺ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. രാത്രി ജങ്ഷനിലെ റോഡുകളിലാണ് ഇവയുടെ വാസം. നായ്ക്കളെ പിടികൂടി വളർത്തുമൃഗങ്ങളുടെ സുരക്ഷയൊരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. നേരേത്ത ചെങ്ങരയിൽ സമാന രീതിയിൽ രാത്രിയിൽ കൂട്ടിലിട്ടു വളർത്തിയ ആടുകളെ അക്രമിച്ചിരുന്നു. നായ്ക്കളുടെ വിഹാരം സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ നിരവധി തവണ അറിയിച്ചിരുന്നെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.