നായ്ക്കുട്ടിയുടെ ജഡത്തിന് സമീപം അമ്മയുടെ കാത്തിരിപ്പ് തുടരുന്നു

എടത്തല: വാഹനമിടിച്ച് ചത്ത നായ്ക്കുട്ടിയുടെ ജഡത്തിന് സമീപം അമ്മയുടെ കാത്തിരിപ്പ് തുടരുന്നു. എടത്തല കുഴിവേലിപ്പടി പഞ്ചായത്ത് റോഡിലാണ് കാഴ്ചക്കാരുടെ ഉള്ള് നോവിക്കുന്ന ഈ കാഴ്ച. ഇവിടെ തമ്പടിച്ച തെരുവ് നായ്ക്ക് മൂന്ന് മാസം മുമ്പാണ് നാലു കുഞ്ഞുങ്ങൾ ജനിച്ചത്. മൂന്നുകുഞ്ഞുങ്ങൾ ഒരുമാസം കഴിഞ്ഞപ്പോൾ പല തവണയായി വാഹനം തട്ടി ചത്തു.

അവശേഷിക്കുന്ന ഒരു കുഞ്ഞുമായിട്ടായിരുന്നു അമ്മയുടെ ജീവിതം. അങ്ങനെ പരിപാലിച്ച അവസാനത്തെ കുഞ്ഞാണ് മൂന്നുദിവസം മുമ്പ് വാഹനം ഇടിച്ചു ചത്തത്. എന്നാൽ, കുഞ്ഞിനരികിൽ നിന്ന് മാറാൻ അമ്മ കൂട്ടാക്കുന്നില്ല. ദുർഗന്ധം വമിച്ച് തുടങ്ങിയ ജഡത്തിനരികിൽ തന്നെ ദിവസങ്ങളായി കാത്തിരിക്കുകയാണ്.

Tags:    
News Summary - The mother continues to wait near the carcass of the puppy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.