ആലുവ: കേന്ദ്ര-സംസ്ഥാന ഫണ്ടുകളുപയോഗിച്ച് ആലുവ മാർക്കറ്റ് നിർമിക്കുന്നതിന് രൂപരേഖ തയാറായതായി നഗരസഭ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. താമസിയാതെ നിർമാണം തുടങ്ങും. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നമുണ്ടെന്നതൊക്കെ അടിസ്ഥാനരഹിതമാണ്. മാർക്കറ്റിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം സംബന്ധിച്ച് പൊലീസിന് നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് തിരിഞ്ഞു നോക്കുന്നില്ലെന്നും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തും അനാശാസ്യപ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ വി.ഐ.പി ഡ്യൂട്ടിയെന്നും ആൾബലമില്ലെന്നും പറഞ്ഞ് ബോധപൂർവം അനാസ്ഥ കാണിക്കുകയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.