ആലുവ: മണപ്പുറത്തെ കൊലപാതക കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ആലുവ ഉളിയന്നൂർ കാട്ടുംപറമ്പിൽ അരുൺ ബാബുവിനെയാണ് (28) റൂറൽ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടിയത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ജോസുട്ടി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ലഹരിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവ ശേഷം പ്രതി നെടുമ്പാശേരി വഴി മാണിക്കമംഗലത്തെ ബന്ധുവീട്ടിലെത്തി. അവിടെ ഇയാളെ കയറ്റിയില്ല.
അവിടെനിന്ന് പെരുമ്പാവൂർ വഴി തൊടുപുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തി രാത്രി അവിടെ താമസിച്ചു. പിറ്റേന്ന് വസ്ത്രം മാറി പാണംകുഴിയിലെത്തി. അവിടെയുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് തിരിക്കുമ്പോഴാണ് പിന്തുടർന്നെത്തിയ പൊലീസ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐമാരായ കെ. നന്ദകുമാർ, എസ്.എസ്. ശ്രീലാൽ, സുജോ ജോർജ് ആന്റണി, ജിത്തു, എ.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ പി.എ. നൗഫൽ, വി.എ. അഫ്സൽ, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, സിറാജുദ്ദീൻ, നവാബ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.