ആലുവ നഗരസഭയിൽ വിവരാവകാശ പ്രവർത്തകനെ അപമാനിച്ചതായി പരാതി

ആലുവ: വിവരാവകാശ നിയമപ്രകാരം വിവരങ്ങളാവശ്യപ്പെട്ട പൊതുപ്രവർത്തകനെ മറുപടി നൽകാതെ അപമാനിച്ചതായി പരാതി. പൊതുപ്രവർത്തകനും മുസ്‌ലിംലീഗ് ആലുവ ടൗൺ കമ്മിറ്റി പ്രസിഡൻറുമായ പി.എ.അബ്ദു സമദിനെയാണ് ആലുവ നഗരസഭയിലെ വിവരാവകാശ ഓഫിസർ അപമാനിച്ചത്.

ആലുവ നഗരസഭയിലെയും ബന്ധപ്പെട്ട മേഖലകളിലേയും വിവര ശേഖരത്തിനായി ഇദ്ദേഹം ആലുവ നഗരസഭയിലെ വിവരാവകാശ ഓഫിസർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. എന്നാൽ, ഒരു ചോദ്യത്തിന് പോലും രേഖാമൂലം മറുപടി നൽകാതെ പ്രവർത്തി സമയങ്ങളിൽ ഓഫിസിൽ മുൻകൂട്ടി അറിയിച്ച ശേഷം എത്തി ഫയലുകൾ പരിശോധിക്കണമെന്നാണ് നഗരസഭയിൽ നിന്ന് അറിയിച്ചത്.

ഇതിന് ഒരു മണിക്കൂറിന് സൗജന്യവും, തുടർന്നുള്ള ഓരോ മണിക്കൂറിനോ അതിൻറെ അംശത്തിനോ നിശ്ചിത ഫീസ് നഗരസഭ ഫണ്ടിലേക്ക് അടക്കമെന്നാണ് നഗരസഭയിലെ വിവരാവകാശ ഓഫിസറായ ഒന്നാം ഗ്രേഡ് ഓഫിസറുടെ മറുപടിയിൽ പറയുന്നത്.

Tags:    
News Summary - aluva municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.