ആ​ലു​വ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം

നഗരസഭ സ്റ്റേഡിയം ടർഫാക്കി മാറ്റുന്നത് ദുരിതമാകുമെന്ന് ആക്ഷേപം

ആ​ലു​വ: ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ആ​ർ​ട്ടി​ഫി​ഷ​ൽ ട​ർ​ഫാ​ക്കി മാ​റ്റു​ന്ന​ത് കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​കു​മെ​ന്ന് ആ​ക്ഷേ​പം. ഇ​ത് സം​ബ​ന്ധി​ച്ച ന​ഗ​ര​സ​ഭ തീ​രു​മാ​നം വ്യ​ക്ത​ത​യി​ല്ലാ​ത്ത​താ​ണെ​ന്ന് കാ​യി​ക പ്രേ​മി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും ആ​രോ​പി​ക്കു​ന്നു. നി​ല​വി​ൽ വ​ള​ർ​ന്നു​വ​രു​ന്ന യു​വ​ത​ല​മു​റ മു​ത​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും കാ​യി​ക വി​നോ​ദ​ത്തി​നു​വേ​ണ്ടി ആ​ശ്ര​യി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തെ​യാ​ണ്.

ജി​ല്ല, ഉ​പ​ജി​ല്ല ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ മു​ത​ൽ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സ്പോ​ർ​ട്സ് മീ​റ്റ് ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. സ്റ്റേ​ഡി​യ​ത്തെ ട​ർ​ഫാ​ക്കി മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, യു​വ​ജ​ന വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ വി​ളി​ച്ച്​ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ​ന​ഗ​ര​സ​ഭ​ക്ക്​ ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ട​ർ​ഫി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്​ പ​റ്റാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൂ​ടാ​തെ ട​ർ​ഫ് നി​ർ​മി​ക്കു​മ്പോ​ൾ വ​ലി​യ രീ​തി​യി​ലു​ള്ള മെ​യി​ന്റ​ന​ൻ​സ് ചെ​ല​വാ​ണ് വ​രു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പോ​ലും കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ന​ഗ​ര​സ​ഭ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഓ​പ​ൺ എ​യ​ർ സ്റ്റേ​ജി​ന്റെ വാ​ട​ക​യി​ന​ത്തി​ൽ ല​ഭി​ക്കു​ന്ന 5000 രൂ​പ ഇ​തി​നു​വേ​ണ്ടി വി​നി​യോ​ഗി​ക്കും എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കാ​യി​ക​പ്രേ​മി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ളു​ടെ ചി​റ​കൊ​ടി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്​ പോ​കു​മെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Aluva Municipality Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.