ആലുവ: പാല ബിഷപ്പ് പണ്ഡിതനാണെന്നും അദ്ദേഹത്തെ എതിർക്കുന്നവർ ഭീകരവാദികളാണെന്നുമുള്ള മന്ത്രി വി.എൻ. വാസവൻറെ പ്രസ്താവനയിൽ ആലുവ മേഖല സംയുക്ത മഹല്ല് ഐക്യവേദി യോഗം പ്രതിഷേധിച്ചു. വിദ്വേഷ പ്രചാരണങ്ങളെ സംയമനത്തോടെയും സമചിത്തതയോടും കൂടി എതിർക്കുന്നവരെ അപമാനിക്കുന്നതാണ് സി.പി.എം നിലപാടെന്ന് യോഗം അഭിപ്രായപ്പെട്ടു.
മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നിഗൂഡ ശ്രമം തിരിച്ചറിഞ്ഞിട്ടും ഭരണ പ്രതിപക്ഷങ്ങൾ സംഘപരിവാറിന്‍റെ നാവായി മാറുകയാണ്. വിഷലിപ്ത പ്രസ്താവന നടത്തുന്നവരെ ചേർത്ത് നിർത്തുന്ന നടപടി തരംതാണ രാഷ്ട്രീയമാണെന്നും യോഗം ആരോപിച്ചു.
മഹല്ല് സംയുക്ത വേദി ചെയർമാൻ നാദിർഷ മഞ്ഞംതുരുത്ത് അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുൽ സമദ്, അബ്ദുൽഖാദർ പേരയിൽ, സാബു പരിയാരത്ത്, നസീർ ചൂർണ്ണിക്കര, അൻസാരി പറമ്പയം, ഇബ്രാഹിം കുട്ടി, ഷിഹാബുദ്ദീൻ തണ്ടിക്കൽ, അൻസാർ ഏലൂക്കര, ഷെമീർ കല്ലുങ്കൽ, മരക്കാർ എടയപ്പുറം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.