ആലുവ: ജിഷ ഗോപാലനും മക്കൾക്കും അമ്മക്കിളിക്കൂടിെൻറ 45ാമത് സുരക്ഷിത ഭവനം. അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ വിധവയും മൂന്ന് കുട്ടികളുടെ മാതാവുമായ ജിഷ ഗോപാലനുവേണ്ടി കീഴ്മാട് പഞ്ചായത്ത് 12 ാം വാർഡ് മലയംകാട്ടിലാണ് വീട് നിർമിച്ചത്. അജ്മൽ ബിസ്മി എൻറർപ്രൈസസാണ് വീട് സ്പോൺസർ ചെയ്തത്. നിർമാണം പൂർത്തിയായ പദ്ധതിയിലെ 45 ാമത് ഭവനത്തിെൻറ താക്കോൽ സിനിമ താരം മല്ലിക സുകുമാരൻ കൈമാറി.
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. അജ്മൽ ബിസ്മി എൻറർപ്രൈസസ് എം.ഡി വി.എ. അജ്മൽ മുഖ്യാതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, തോപ്പിൽ അബു, റെനീഫ് അഹമ്മദ് എന്നിവർ സംസാരിച്ചു. വാർഡ് അംഗം നാസി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് രമേശൻ കാവലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.