ആലുവ: ബി.ജെ.പി നേതാക്കൾ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചതിൽ അൻവർ സാദത്ത് എം.എൽ.എ പ്രതിഷേധിച്ചു. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ നടത്തിയത് അപരിഷ്‌കൃതവും അപലപനീയവും അങ്ങേയറ്റം വിഷലിപ്തവും നിന്ദ്യവുമായ അധിക്ഷേപങ്ങളാണെന്ന് എം.എൽ.എ പറഞ്ഞു.
ഇത് ലോകരാജ്യങ്ങളുടെ മുൻപിൽ മതേതര ഭാരതത്തിന് നാണക്കേടുണ്ടാക്കി. ഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ജനങ്ങൾ ഈ പ്രസ്താവനയെ അവജ്ഞയോടെ തള്ളിക്കളഞ്ഞിരിക്കുന്നു. തെറ്റ് ചെയ്തത് കൊണ്ടാണ് ബി.ജെ.പി ഈ വിദ്വേഷ പ്രസ്താവന ഇറക്കിയ നേതാക്കൾക്കെതിരെ നടപടി എടുത്തത്.
നടപടിയെടുത്തതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഇവർക്കെതിരെ മതസ്പർധ ഉണ്ടാക്കിയതിന് കേസെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.