ആലുവ: കാമ്പസുകളിൽ യുവതികളെ തീവ്രവാദത്തിലേക്ക് വലവീശിപ്പിടിക്കുന്നുവെന്നത് ശ്രദ്ധയിൽപെട്ടിട്ടിെല്ലന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്മാക്കിയിരിക്കെ, അത്തരം പ്രചാരണം അഴിച്ചുവിട്ട സി.പി.എം മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക' എന്ന തലക്കെട്ടിൽ പാർട്ടി സംഘടിപ്പിക്കുന്ന പ്രചാരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം ആലുവയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ലവ് ജിഹാദ്, മുസ്ലിം ജനസംഖ്യാ വർധന, സ്കോളർഷിപ് പ്രശ്നം തുടങ്ങിയ സംഘ്പരിവാർ കുപ്രചാരണങ്ങൾ ചില ക്രൈസ്തവ ഗ്രൂപ്പുകൾ ഏറ്റുപിടിക്കുകയാണ്.
ക്രൈസ്തവ വോട്ടുകൾ പെട്ടിയിലാക്കാൻ ഈ തീപ്പൊരിയെ ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമം. മത സാഹോദര്യം തകർക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളിൽ ആർ.എസ്.എസിന് ലഭിക്കുന്ന വിജയങ്ങളാണ് നാർക്കോട്ടിക് ജിഹാദ് പരാമർശവും സി.പി.എമ്മിെൻറ പാർട്ടി സമ്മേളങ്ങളിലെ പ്രമേയങ്ങളുമെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. സമദ് നെടുമ്പാശ്ശേരി, പ്രേമ ജി. പിഷാരടി, ഷംസുദ്ദീൻ എടയാർ, സദീഖ് വെണ്ണല, ആസൂറ ടീച്ചർ, നസീർ അലിയാർ, രഹനാസ് ഉസ്മാൻ, രമണി കോതമംഗലം, ആബിദ വൈപ്പിൻ, എം.എച്ച്. മുഹമ്മദ്, മുഫീദ് കൊച്ചി, കരീം കല്ലുങ്കൽ എന്നിവർ സംസാരിച്ചു. കെ.എച്ച്. സദഖത്ത് സ്വാഗതവും ഷബീർ എം. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.