ആലുവ: നഗരസഭ ഓഫിസിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കും. കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ഇതിന് തീരുമാനമെടുത്തത്. ഓഫിസിലെ വിവിധ സെക്ഷൻ ഓഫിസുകളും ഓഫിസിന് പുറത്തുള്ള ഭാഗങ്ങളിലും കാമറകൾ സ്ഥാപിക്കും. കാമറകൾക്കായി 50,000 രൂപ തനത് ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. ഇതിൻറെ ഭാഗമായി ഒക്ടോബർ 22ൽ നടന്ന പൊതുമരാമത്ത് സ്ഥിരം സമിതി തീരുമാന പ്രകാരം ക്വട്ടേഷൻ ക്ഷണിച്ചിരുന്നു.
ഗ്ളോബൽ ഇ സൊലൂഷൻസ് നൽകിയ ഏറ്റവും കുറഞ്ഞ തുകയായ 49,914 രൂപയുടെ ക്വട്ടേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. മറ്റ് മൂന്ന് സ്ഥാപനങ്ങൾകൂടി ക്വട്ടേഷൻ നൽകിയിരുന്നെങ്കിലും 56,000 മുതൽ 61 രൂപവരെയാണ് ഇവർ തുക കാണിച്ചിരുന്നത്. ബി.ജെ.പി അംഗങ്ങളുടെ എതിർപ്പോടെയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. നഗരസഭയിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നതിനേക്കാൾ മുൻഗണന നൽകേണ്ട വിഷയങ്ങൾ ഉള്ളതിനാലാണ് ബി.ജെ.പി എതിർത്തത്.
തനത് ഫണ്ടിൽ നിന്നും ജീവനക്കാർക്ക് യഥാസമയം ശമ്പളം കൊടുക്കാൻ പോലുമാകുന്നില്ല. കൊതുകിനെ കൊല്ലുന്ന ഫോഗിംഗ് മെഷ്യൻ തകരാറിലായിട്ട് മാസങ്ങളായി. ഫോഗിംഗ് മരുന്നുമില്ല. പുല്ലുവെട്ടുന്ന യന്ത്രവും തരാറിലായിട്ട് മാസങ്ങളായി. ഈ സാഹചര്യത്തിൽ നനത് ഫണ്ടിൽ നിന്നും പണം ചെലഴിച്ച് കാമറ സ്ഥാപിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ബി.ജെ.പിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.