ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഓഫിസിൽ തുടങ്ങിയ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് രാജി സന്തോഷ് നിർവ്വഹിക്കുന്നു

ചൂർണിക്കര പഞ്ചായത്ത് ഓഫിസിൽ ഗ്രോബാഗിൽ പച്ചക്കറി കൃഷി തുടങ്ങി

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഗ്രോബാഗിൽ പച്ചക്കറി കൃഷി തുടങ്ങി. 50 ഗ്രോബാഗിൽ ആണ് മുളക്, പയർ, വഴുതന, വെണ്ട, തക്കാളി തുടങ്ങിയ പച്ചക്കറികൾ നട്ട് കൃഷി തുടങ്ങിയത്. കൃഷി പ്രോൽസാഹിപ്പിക്കുന്നതിനായി ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ പെടുത്തി 500 പേർക്ക് 25 ഗ്രോബാഗുകൾ വീതം വിതരണം ചെയ്യുന്നുണ്ട്.

ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്ന ജനങ്ങളിൽ സ്വന്തം വീടുകളിലേക്കുളള ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നതിനെ പ്രോൽസാഹിപ്പിക്കുന്നതിനായാണ് പഞ്ചായത്ത് കോമ്പൗണ്ടിൽ തന്നെ പച്ചക്കറി കൃഷി തുടങ്ങിയത്. ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഓഫിസിൽ തുടങ്ങിയ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് രാജി സന്തോഷ് നിർവ്വഹിച്ചു.

വൈസ് പ്രസിഡന്‍റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്‌ഥിരം സമിതി അധ്യക്ഷൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ സി.പി. നൗഷാദ്, രാജേഷ് പുത്തനങ്ങാടി, കെ. ദിലീഷ്, പി.എസ്. യൂസഫ്, ലീന ജയൻ, രമണൻ ചേലാക്കുന്ന്, സുബൈദ യൂസഫ്, പഞ്ചായത്ത് സെക്രട്ടറി കെ. രേഖ, ചൂർണിക്കര കൃഷിഭവൻ അസിസ്റ്റന്‍റുമാരായ പി.യു. പ്രീത, ശ്രീജ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Choornikkara Panchayath Vegetable Farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.