ആലുവ: പരിസ്ഥിതി ദിനത്തിൽ പ്രകൃതിദത്ത ഓക്സിജൻ പാർലറുകൾ ഒരുക്കി ചൂർണിക്കര ടീം വെൽഫെയർ. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് പൊതുജന ബോധവത്കരണത്തിനും ശുദ്ധവായു ശ്വസിക്കാനും ഇതിലൂടെ കഴിയും.
മരങ്ങൾ അധികമുള്ള വീടുകളും പറമ്പുകളും തെരഞ്ഞെടുത്ത് അവിടെ ഇരിപ്പിടങ്ങൾ ഒരുക്കിയും കാച്ചിൽ, മോര് പോലുള്ള നാടൻ വിഭവങ്ങൾ നൽകിയും പ്രകൃതി പഠനങ്ങൾ നടത്തിയുമാണ് തുടർപ്രവർത്തനം സാധ്യമാക്കുക. ചൂർണിക്കരയിൽ പത്ത് വാർഡുകളിൽ ഇത്തരം പാർലറുകൾ സജ്ജമാക്കും. പ്രമുഖ കർഷകനും ജൈവവൈവിധ്യ സംരക്ഷകനുമായ വസുദേവ ഷേണായി പഞ്ചായത്തുതല പ്രഖ്യാപനം നിർവഹിച്ചു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അൻസാർ അടയാളം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി പ്രതിനിധി അസ്ഹർ, ഷിഹാബുദ്ദീൻ, റമീസ് സലീം എന്നിവർ സംബന്ധിച്ചു. സെക്രട്ടറി ടി.എം. അൻസാർ സ്വാഗതവും സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.