ആലുവ: നഗരസഭയുടെ ആധുനിക പൊതുമാർക്കറ്റ് നിർമാണത്തിനുള്ള ഡി.പി.ആർ തയാറാക്കാൻ സന്നദ്ധത അറിയിച്ച് കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.സി.എ.ഡി.സി). ഈ വർഷത്തെ ബജറ്റിൽ മാർക്കറ്റ് നിർമാണത്തിന് ടോക്കൺ അനുമതി ലഭിച്ചിരുന്നു.
കെ.എസ്.സി.എ.ഡി.സി എം.ഡി ഷേഖ് പരീത്, ചീഫ് എൻജിനീയർ എം.എ. മുഹമ്മദ് അൻസാരി എന്നിവർ വ്യാഴാഴ്ച മാർക്കറ്റ് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. മാർക്കറ്റിന്റെ നിർമാണകാര്യങ്ങൾ പരിശോധിക്കാൻ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നിർദേശത്തെത്തുടർന്നായിരുന്നു സന്ദർശനം.
അതിനുശേഷം ആലുവ നഗരസഭ ഓഫിസിൽ നിലവിൽ തയാറാക്കിയ മാർക്കറ്റ് രൂപരേഖ പ്രദർശിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, മറ്റു ജനപ്രതിനിധികൾ എന്നിവരുമായി സംഘം ചർച്ച നടത്തി. മാർക്കറ്റിന്റെ ഡി.പി.ആർ തയാറാക്കുന്നതിന്റെ ഉത്തരവാദിത്തം കെ.എസ്.സി.എ.ഡി.സി ഏറ്റെടുക്കാമെന്ന് എം.ഡി ഷേഖ് പരീത് ഉറപ്പുനൽകിയതായി എം.എൽ.എയും നഗരസഭ ചെയർമാനും അറിയിച്ചു.
ചർച്ചയിൽ സ്ഥിരം സമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, മിനി ബൈജു, കൗൺസിലർമാരായ ഗെയിൽസ് ദേവസി പയ്യപ്പിള്ളി, ജയ്സൺ മേലേടത്ത്, നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫി, രൂപരേഖ തയാറാക്കിയ സ്തപതി കമ്പനിയുടെ പ്രതിനിധിയായി അംജദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.