ആലുവ: മാർക്കറ്റ് പരിസരത്ത് അക്രമികൾ തമ്പടിക്കുന്നു. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് ഇടപാടുകൾ തുടങ്ങി പല തരത്തിലുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിരവധിയാളുകളാണ് സമീപകാലത്തായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ഇവരിൽ പലരും എന്തുംചെയ്യാൻ മടിയില്ലാത്തവരാണ്.
ഇത്തരത്തിലുള്ള രണ്ടുപേർ വെള്ളിയാഴ്ച പാർക്ക് ചെയ്തിരുന്ന കാറിെൻറ ചില്ല് തകർത്ത് മോഷണത്തിന് ശ്രമിച്ചു.
വൈകീട്ട് മൂേന്നാടെ മേൽപാലത്തിനടിയിലെ പാർക്കിങ് ഏരിയയിലാണ് സംഭവം. സുധീർ എന്നയാളുടെ പുതിയ സ്വിഫ്റ്റ് കാറിെൻറ ചില്ലാണ് തകർത്തത്. സുധീർ കാർ ഇവിടെ പാർക്ക് ചെയ്തശേഷം സമീപത്തെ തുണിക്കടയിൽ പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോഴാണ് സംഭവമറിഞ്ഞത്. സമീപത്തുണ്ടായിരുന്ന ഒരാളാണ് രണ്ടുപേർ ചില്ല് തകർത്തശേഷം കാറിൽനിന്ന് ഒന്നും കിട്ടാതായതോടെ മാറിയ വിവരം പറഞ്ഞത്.
സുധീറും സമീപത്തെ ഓട്ടോ ഡ്രൈവർമാരും പരിശോധന നടത്തിയപ്പോൾ, ഒഴിഞ്ഞുകിടന്ന ജ്യൂസ് കൗണ്ടറിനകത്ത് പ്രതികളായ നെയ്യാർ ഡാം തടതരകത്തിൽ രതീഷ്, ചോറ്റാനിക്കര കുന്നംകുഴിയിൽ സനീഷ് എന്നിവർ വിശ്രമിക്കുന്നത് കണ്ടെത്തി.
ഇരുവരെയും പിടികൂടി പൊലീസിൽ ഏൽപിച്ചു. പൊലീസിെൻറ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി കുറ്റവാളികളാണ് തമ്പടിച്ചിട്ടുള്ളത്.
ഇക്കാര്യം അറിഞ്ഞിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും മാർക്കറ്റിലും പരിസരത്തും പരിശോധന നടത്തി വ്യാപാരികൾ, തൊഴിലാളികൾ, ഓട്ടോറിക്ഷക്കാർ തുടങ്ങിയവർക്ക് പിഴ ചുമത്താറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.