ആലുവ: കോവിഡ് പ്രതിസന്ധിയിൽ നാട് വീണ്ടും നട്ടം തിരിയുമ്പോൾ ജനങ്ങൾക്ക് ആശ്രയമാകേണ്ട എടത്തല പഞ്ചായത്ത് പ്രസിഡൻറും ഭരണ സമിതി അംഗങ്ങളും നടത്തിയ ഉല്ലാസയാത്രക്കെതിരെ ആക്ഷേപമുയരുന്നു.
ഉല്ലാസയാത്ര ജനങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന് പഞ്ചായത്ത് മുൻ പ്രസിഡൻറ് എം.എ.എം. മുനീർ കുറ്റപ്പെടുത്തി. ഇത്തരത്തിൽ ജനവിരുദ്ധമായി പെരുമാറുവാൻ ഒരു കമ്മ്യൂണിസ്റ്റ് ഭരണസമിതിക്ക് എങ്ങനെ സാധിക്കുന്നു എന്നത് ആ പാർട്ടി നേതാക്കളുടെ ഇന്നത്തെ മനോ നിലയും ജീവിതരീതികളുമാണ് വെളിപ്പെടുത്തുന്നത്. ജനങ്ങളോട് പരസ്യ വെല്ലുവിളി നടത്തിയ പഞ്ചായത്ത് ഭരണസമിതി പരസ്യമായി ജനങ്ങളോട് മാപ്പ് പറയണം. വിനോദയാത്രക്ക് പോകാൻ എത്ര രൂപ ചിലവഴിച്ചെന്ന് ഭരണ സമിതി വെളിപ്പെടുത്തണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.