ആലുവ: റൂറൽ ജില്ലയിൽ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം 70,000 കടന്നു. ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ 34 പൊലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. തൊഴിലാളികളുടെ ക്യാമ്പിലെത്തി വിവരങ്ങൾ ശേഖരിച്ചാണ് രജിസ്റ്റർ ചെയ്യുന്നത്.
ആലുവ റെയിൽവേ സ്റ്റേഷനിൽ കോളജ് വിദ്യാർഥികളുടെ സഹകരണത്തോടെ പ്രത്യേക കൗണ്ടർ തുറന്നും രജിസ്ട്രേഷൻ ആരംഭിച്ചു. ജനമൈത്രി പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്: 9250 പേർ. ബിനാനിപുരം: 6900, മൂവാറ്റുപുഴ: 6100, കുന്നത്തുനാട്: 5300, കുറുപ്പംപടി: 4900, കോതമംഗലം: 4400 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ രജിസ്ട്രേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.