ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിനെത്തിയവർക്ക് ചീഫ് ഇമാം അൻവർ മു​ഹ്​​യി​ദ്ദീ​ൻ ഹുദവി മധുരം നൽകുന്നു 

അന്തർ സംസ്ഥാനക്കാരെ ചേർത്തുപിടിച്ച് ആഘോഷം

ആലുവ: അന്തർ സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങളെ ചേർത്തുപിടിച്ച് ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ ഈദാഘോഷം. അറബി, മലയാളം ഭാഷകൾക്കു പുറമേ ഹിന്ദി, ഉറുദു ഭാഷകളിൽ ചീഫ് ഇമാം നൽകുന്ന ഈദ് സന്ദേശം ശ്രവിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് അന്തർസംസ്ഥാന തൊഴിലാളികളാണ് മസ്ജിദിലേക്ക് പുലർച്ച തന്നെ ഒഴുകിയെത്തിയത്.

ചീഫ് ഇമാം അൻവർ മുഹ്യിദ്ദീൻ ഹുദവി ഈദ് സന്ദേശത്തിനും പെരുന്നാൾ നമസ്കാരത്തിനും നേതൃത്വം നൽകി. ജനങ്ങൾക്കിടയിൽ അനൈക്യവും സ്പർധയുമുണ്ടാക്കുന്ന രീതിയിൽ പ്രസ്താവന നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇമാം കെ.എം. ബഷീർ ഫൈസി, അസി. ഇമാമുമാരായ അൻവർ ഹുസൈൻ മൗലവി, മുഹമ്മദ് അലിമുദ്ദീൻ മൗലവി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഫാസിൽ ഹുസൈൻ, മസ്ജിദ് പരിപാലന അംഗങ്ങളായ കെ.കെ. അബ്ദുൽ സലാം ഇസ്ലാമിയ, സി.യു. സൈനുദ്ദീൻ, കെ.കെ.അബ്ദുല്ല ഇസ്ലാമിയ, താഹ സൈന, സാനിഫ് അലി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - eid celebration with migrant workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.